
മുംബൈ: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫീസിലെത്തി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതി നേരില്‍ കാണുകയാണ് ഗേറ്റ്‌സ്.
ദൃശ്യങ്ങള്‍, ആര്‍ബിഐ, ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കിട്ടിട്ടുണ്ട്.
‘മിസ്റ്റര്‍. ബില്‍ ഗേറ്റ്സ് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി,” അടിക്കുറിപ്പ് പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള ആരോഗ്യത്തെയുംക്കുറിച്ച് പറയവേ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാജ്യം നേടുന്ന പുരോഗതി ബില്‍ഗേറ്റ്‌സ് എടുത്തുകാട്ടി. “കൈവരിച്ച പുരോഗതിയേക്കാള്‍ മികച്ച തെളിവില്ല, ” ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ച് ഗേറ്റ്‌സ് എഴുതുന്നു.
‘ഭാവിയെക്കുറിച്ച് ഇന്ത്യ, പ്രതീക്ഷ നല്‍കുന്നു.’ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ‘വലിയ വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്തു, ദാരിദ്ര്യം കുറച്ചു, എച്ച് ഐ വി വ്യാപനം കുറച്ചു,
സാമ്പത്തിക സേവനങ്ങളിലേക്കും ശുചിത്വത്തിലേക്കും ഉള്ള പ്രവേശനം വര്‍ദ്ധിപ്പിച്ചതും നേട്ടങ്ങളായി. പരിമിതമായ വിഭവങ്ങളുപയോഗിച്ച് പുരോഗതി നേടാമെന്ന് ഇന്ത്യ തെളിയിച്ചതായും ഗേറ്റ്‌സ് പറഞ്ഞു.
ഇന്ത്യയിലേയ്ക്ക് യാത്രയാകുകയാണെന്ന് കഴിഞ്ഞയാഴ്ച, ഗേറ്റ്‌സ് തന്റെ സ്വകാര്യ ബ്ലോഗില്‍ പറഞ്ഞിരുന്നു. പല തവണ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പാന്‍ഡമിക്കിന് ശേഷം രാജ്യം നേടിയ പുരോഗതി വീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശതകോടീശ്വരന്‍ വ്യക്തമാക്കി.