മുംബൈ: കാശിപൂർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫ്രൈറ്റ് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലെ അവരുടെ മുഴുവൻ ഓഹരികളൂം വിറ്റതായി അറിയിച്ച് ഇന്ത്യയിലെ വ്യാവസായിക രാസവസ്തുക്കളുടെ നിർമ്മാതാക്കളായ ഇന്ത്യ ഗ്ലൈക്കോൾസ് ലിമിറ്റഡ്. നിർദിഷ്ട വില്പനയിലൂടെ കമ്പനി ഏകദേശം 156 കോടി രൂപ സമാഹരിച്ചു.
ഇന്ത്യ ഗ്ലൈക്കോൾസ്, അപ്പോളോ ലോജി സൊല്യൂഷൻസ്, കാശിപൂർ ഹോൾഡിംഗ്‌സ് എന്നിവയുടെ സംയുക്ത സംരംഭമാണ് കാശിപൂർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫ്രൈറ്റ് ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ്. ഇത് ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു റെയിൽ-കണക്‌റ്റഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ സ്വന്തമാക്കി പ്രവർത്തിക്കുന്നു.
ഗ്ലൈക്കോൾസ്, എത്തോക്‌സൈലേറ്റുകൾ, പിഇജികൾ, പെർഫോമൻസ് കെമിക്കൽസ്, ഗ്ലൈക്കോൾ ഈഥർ, അസറ്റേറ്റ്‌സ്, ഗ്വാർ ഗം എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ത്യ ഗ്ലൈക്കോൾസ് ലിമിറ്റഡ്. ഈ റിപ്പോർട്ടിന് പിന്നാലെ ഇന്ത്യ ഗ്ലൈക്കോൾസിന്റെ ഓഹരികൾ ഏകദേശം 6 ശതമാനം ഉയർന്ന് 791.60 രൂപയിലെത്തി.