Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ ഇന്ത്യയില്‍ നിന്ന് – ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഏഷ്യ പസഫിക് സ്ട്രാറ്റജിസ്റ്റ് സുനില്‍ കൗള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ 5 വര്‍ഷത്തെ റോളിംഗ് പിരിയഡില്‍ ഇന്ത്യന്‍ ഓഹരി വിപണി 15 ശതമാനം റിട്ടേണ്‍ നല്‍കി. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഏഷ്യ പസഫിക് സ്ട്രാറ്റജിസ്റ്റ് സുനില്‍ കൗള്‍ പറഞ്ഞു. കൂടാതെ ചരിത്രപരമായി ആനുപാതികമായി, ഏറ്റവും കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ നല്‍കിയതും ഇന്ത്യയാണ്. നിഫ്റ്റി 500 ന്റെ പകുതിയിലധികം കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ 5 വര്‍ഷത്തെ റോളിംഗ് കാലയളവില്‍ 10 മടങ്ങിലധികം വരുമാനം സൃഷ്ടിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് മടങ്ങ് വര്‍ദ്ധിച്ചുവെന്നും കൗള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല നിക്ഷേപം നടത്തുന്നതില്‍ ഉയര്‍ന്ന അഭിനിവേശം ദര്‍ശിക്കാനാകും. അതുകൊണ്ടുതന്നെ, ഇന്ത്യ ആഗോള വിപണിയെ വെല്ലുന്ന പ്രകടനം തുടരും.

സാങ്കേതിക മേഖല അണ്ടര്‍ പെര്‍ഫോര്‍മന്‍സ് നടത്തിയെങ്കിലും ബാങ്കുകള്‍, മാനുഫാക്ച്വറിംഗ്, ഉപഭോഗം എന്നിവ മികച്ച നിക്ഷേപ അവസരങ്ങളാണ് തുറന്നുതരുന്നത്. അതേസമയം കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളായ ഫാര്‍മ,ഐടി എന്നിവയില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് ജാഗരൂകരാണ്. വലിയ നിക്ഷേപം ആവശ്യമില്ലാത്ത, സ്ഥാപിതമായ കമ്പനികള്‍ ഉയര്‍ന്ന വരുമാനം നല്‍കുന്നു.

സെമികണ്ടക്ടര്‍, ഇല്കട്രിക്ക് വെഹിക്കിള്‍ മേഖലകള്‍ പ്രകടനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരുമെന്നും കൗള്‍ അറിയിച്ചു.

X
Top