Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

യുപിഐ ഉപയോഗിക്കാന്‍ 13 രാജ്യങ്ങള്‍ ധാരണപത്രം ഒപ്പുവച്ചു

ലഖ്‌നൗ: ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിക്കാന്‍ 13 രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇവരുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുന്നു. ജി20 ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സിംഗപ്പൂര്‍ ഇതിനകം തന്നെ യുപിഐ സംയോജനം പൂര്‍ത്തിയാക്കി. വിരലിലെണ്ണാവുന്ന കമ്പനികള്‍ ആഗോള ഡിജിറ്റല്‍ ഇക്കോസിസ്റ്റം കൈയ്യടക്കിയപ്പോള്‍ തുറന്നതും സൗജന്യവുമായ സംവിധാനം സൃഷ്ടിച്ചത് ഇന്ത്യ മാത്രമാണ്. ഗൂഗിള്‍ സ്വന്തം പേയ്മന്റ് സംവിധാനം ഉപേക്ഷിച്ച് യുപിഐ സ്വീകരിച്ചു.

ഇന്ത്യയുടെ പേയ്മെന്റ് സംവിധാനത്തില്‍ ജനാധിപത്യവല്‍ക്കരണമുണ്ടെന്ന് ഗൂഗിള്‍ യുഎസ് ഫെഡിന് എഴുതിയെന്നും മന്ത്രി അറിയിക്കുന്നു. ഒരാള്‍ക്ക് 2 മുതല്‍ 2 ലക്ഷം രൂപ വരെ ഏത് ഇടപാടും നടത്താം. ശരാശരി പേയ്മെന്റ് സെറ്റില്‍മെന്റ് സമയം. വെറും 2 സെക്കന്‍ഡ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മൊത്തം ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയിലധികവും യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയാണ്. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കപ്പെടുകയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം 8,840 കോടി സാമ്പത്തിക ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നപ്പോള്‍ അതില്‍ 52 ശതമാനവും യുപിഐ വഴിയായി.

126 ലക്ഷം കോടി രൂപയുടെ മൊത്തം ഇടപാട്. 2019 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം ഇടപാടുകളുടെ 17 ശതമാനം മാത്രമായിരുന്നു യുപിഐ. 2019-22 കാലയളവില്‍ യുപിഐ ഇടപാടുകള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 121 ശതമാനവും അളവില്‍ 115 ശതമാനവും വളര്‍ന്നു.

2022 ഡിസംബറില്‍-എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍- 12.8 ലക്ഷം കോടി രൂപ മൂല്യമുള്ള 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

X
Top