ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് അഞ്ചുവർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എൻ.എച്ച്.എ.) ഡേറ്റ.
പ്രതിശീർഷചെലവ് 2014-15 കാലത്ത് 1108 രൂപയായിരുന്നത് 2021-22-ല്‍ 3169 രൂപ ആയി വർധിച്ചെന്ന് റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം, ഇക്കാലത്ത് ചികിത്സയ്ക്കായി സ്വന്തമായി ചെലവഴിക്കുന്ന തുക (ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ -ഒ.ഒ.പി.ഇ.) ഗണ്യമായി കുറഞ്ഞു. ആരോഗ്യമേഖലയിലെ സർക്കാർ നിക്ഷേപവും പൊതു ആരോഗ്യ ശൃംഖലയുടെ വർധനയുമാണ് ഇതിനുകാരണം.
ആരോഗ്യമേഖലയിലെ മൊത്തം ചെലവ് 3.94 ശതമാനത്തില്‍നിന്ന് 6.12 ശതമാനമായി.
ആരോഗ്യമേഖലയില്‍ സർക്കാർ ചെലവഴിക്കുന്ന തുക ജി.ഡി.പി.യുടെ1.13 ശതമാനത്തില്‍നിന്ന് 1.84 ശതമാനമായി ഉയർന്നു.
അഞ്ച് വർഷം കൊണ്ട് ഉണ്ടായ വർധന
കോവിഡിനെത്തുടർന്ന് പൊതു ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തിയത്
സർക്കാർ സഹായത്തോടെയുള്ള ഇൻഷുറൻസുകള്‍, സാമൂഹികാരോഗ്യ പരിപാടി എന്നിവയ്ക്കായുള്ള ചെലവഴിക്കല്‍ 5.7 ശതമാനത്തില്‍നിന്ന് 8.7 ശതമാനമായി
ഹൃദ്രോഗം, പക്ഷാഘാതം, അർബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കാനുള്ള പദ്ധതികളുടെ വിജയം
സ്വന്തമായി പണം ചെലവഴിക്കുന്നത് കുറഞ്ഞത് നല്ല സൂചനയാണ്. ആരോഗ്യമേഖലയില്‍ സർക്കാർ ചെലവഴിക്കുന്ന തുക ജി.ഡി.പി.യുടെ ചുരുങ്ങിയത് നാലു ശതമാനം വരെയെത്തണമെന്നാണ് ഐ.എം.എ. ആവശ്യപ്പെടുന്നത്.
ആദ്യപടിയായി രണ്ട് ശതമാനമെങ്കിലുമാകണം. ഇതുകൈവരിച്ചാല്‍ വികസിതരാജ്യങ്ങളിലേതുപോലെ സ്വന്തമായി പണം ചെലവഴിക്കുന്നത് കുറയ്ക്കാനാവും.
ഇതിനായി ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം ഡോ. സുല്‍ഫി നൂഹു പറഞ്ഞു.