ന്യൂഡല്‍ഹി: ചൈന, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒപ്റ്റിക്കല്‍ ഫൈബറിന് സര്‍ക്കാര്‍ ആന്റി ഡമ്പിംഗ് തീരുവ ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തെയ്ക്കാണ് നികുതി. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കുറഞ്ഞവിലയിലാണ് ലഭ്യമാകുന്നത്.
ഇത് സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്, ബിര്‍ള ഫുറുകാവ ഫൈബര്‍, അമേരിക്കന്‍ കോര്‍ണിംഗ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് ദോഷകരമായി ഭവിക്കുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് ഇക്കാര്യം കണ്ടെത്തി.
കണ്ടെത്തലുകള്‍ അനുസരിച്ച്, കുറഞ്ഞ മൂല്യത്തിലാണ് ചരക്കുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് ആഭ്യന്തര കമ്പനികളെ ബാധിക്കുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍.
ഇന്ത്യന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വ്യവസായത്തിന് ഗുണം ചെയ്യുന്ന തന്ത്രപരമായ നീക്കമാണ് കേന്ദ്രസര്‍ക്കാറിന്റേതെന്ന് സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് എംഡി അങ്കിത് അഗര്‍വാള്‍ പറഞ്ഞു.