Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അടുത്തവര്‍ഷം രാജ്യത്ത് 10 ശതമാനം ശമ്പളവര്‍ദ്ധന നടപ്പാകുമെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: തൊഴില്‍ പരിമിതികളും പണപ്പെരുപ്പവും മൂലം ഞെരുക്കത്തിലായ തൊഴിലാളികള്‍ക്ക് ആശ്വാസമേകി തൊഴിലുടമകള്‍. 2023ല്‍ 10% ശരാശരി ശമ്പള വര്‍ദ്ധനവ് വരുത്താന്‍ രാജ്യത്തെ സര്‍ക്കാര്‍ കോര്‍പേറ്റ് സ്ഥാപനങ്ങള്‍ തയ്യറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ലെ ശരാശരി ശമ്പള വര്‍ദ്ധനവ് 9.8 ശതമാനമാകുമെന്ന് ആഗോള ഉപദേശക സ്ഥാപനമായ ഡബ്ല്യുടിഡബ്ല്യു അഭിപ്രായപ്പെട്ടു.

സാമ്പത്തിക സേവനങ്ങള്‍, ബാങ്കിംഗ്, ടെക്‌നോളജി, മീഡിയ, ഗെയിമിംഗ് കമ്പനികള്‍ ഉയര്‍ന്ന ഇന്‍ക്രിമെന്റുകള്‍ വാഗ്ദാനം ചെയ്യുന്നതോടെയാണ് ഇത്. ‘ ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പള ബജറ്റ് 2023ല്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകള്‍ സ്വാധീനിക്കുന്നതിനാല്‍, ‘ ഡബ്ല്യുടിഡബ്ല്യു യുടെ സാലറി ബജറ്റ് പ്ലാനിംഗ് റിപ്പോര്‍ട്ട് പറയുന്നു.

10% ശരാശരി വര്‍ദ്ധനവിനാണ് കമ്പനികള്‍ കോപ്പുകൂട്ടുന്നത്. 2022 ലെ ശരാശരി വര്‍ദ്ധനവ് 9.5 ശതമാനമായിരുന്നു. പഠനമനുസരിച്ച്, ഇന്ത്യയിലെ തൊഴിലുടമകളില്‍ പകുതിയിലേറെയും (58%) പേര്‍ ശമ്പളവര്‍ധിപ്പിക്കാനൊരുങ്ങുകയാണ് . അതേസമയം നാലിലൊന്ന് (24.4%) പേര്‍ ശമ്പളത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല.

2022 നെ അപേക്ഷിച്ച് 5.4% മാത്രമാണ് ശമ്പളം കുറയ്ക്കാന്‍ തയ്യാറാകുന്നത്. ഏഷ്യ പസഫിക്ക് പ്രദേശത്തെ ഏറ്റവും മികച്ച വര്‍ധനവിന് സ്വരൂക്കൂട്ടുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ചൈനയില്‍ 6% വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുമ്പോള്‍ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഇത് 4 ശതമാനം വീതമാണ്.

സാമ്പത്തിക സേവനങ്ങള്‍, ബാങ്കിംഗ്, ടെക്‌നോളജി, മീഡിയ, ഗെയിമിംഗ് വ്യവസായങ്ങള്‍ എന്നിവ യഥാക്രമം 10.4%, 10.2%, 10% എന്നിങ്ങനെ ശമ്പള വര്‍ദ്ധനവ് നടത്തിയേക്കുമെന്നാണ് അനുമാനം.

X
Top