Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി ഉയരുന്നു

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞതോടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ.

ഒരു ബാരലിന് 60 ഡോളറിനേക്കാളും താഴ്ന്ന നിരക്കിൽ ക്രൂഡോയിൽ ലഭ്യമായതോടെ, അമേരിക്ക ഉൾപ്പെട്ട ജി7 കൂ‌ട്ടായ്മയുടെ ഉപരോധ ഭീഷണി ഇല്ലാതെതന്നെ, പാശ്ചാത്യ രാജ്യങ്ങളിലെ ഇൻഷുറൻസ്, കപ്പൽ സേവനവുമൊക്കെ ഉപയോഗിക്കാൻ സാധിക്കുന്നു.

യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ലോകത്തെ ഏറ്റവും വലിയ ഏഴ് വികസിത രാജ്യങ്ങളു‌‌ടെ കൂട്ടായ്മയായ ജി7, റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതിക്ക് 60 ഡോളർ വിലപരിധി നിശ്ചയിച്ചിരുന്നു. ഇതിനും ഉയർന്ന വിലയിൽ റഷ്യൻ ക്രൂഡോയിൽ കടത്താൻ സഹായിക്കുന്ന കമ്പനികൾക്ക് അമേരിക്കയുടെ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തും.

അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞതോടെ, റഷ്യയിൽ നിന്നുള്ള യുറാൾ ക്രൂഡോയിലിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇന്ത്യയ്ക്ക് വിപണി വിലയേക്കാളും ഡിസ്കൗണ്ട് നിരക്കിലാണ് റഷ്യൻ ക്രൂഡോയിൽ ലഭിക്കുന്നത്.

അതേസമയം അമേരിക്കൻ ഉപരോധം കാരണം റഷ്യയിൽ നിന്നുള്ള അംസസ്കൃത എണ്ണയു‌ടെ ഇറക്കുമതിക്ക് തടസ്സമൊന്നും നേരി‌ട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് കപ്പലുകളാണ് റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് നിരന്തരമായി ക്രൂഡോയിൽ എത്തിക്കുന്നത്.

കസാൻ, ലിഗോവ്സ്കി പ്രോസ്പെക്ട്, എൻഎസ് സെഞ്ച്വറി എന്നിവയാണ് കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പാശ്ചാത്യ കമ്പനികളുടെ ഇൻഷുറൻസ് അ‌ടക്കമുള്ള സേവനം ലഭിക്കില്ല.

അതേസമയം തുടർച്ചയായ ഏഴാം വ്യാപാര ആഴ്ചയിലും ക്രൂഡോയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പ്രധാനപ്പെട്ട രണ്ട് ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിലും 3.8 ശതമാനം വീതം നഷ്ടമാണ് കുറിച്ചത്.

അഞ്ച് വർഷക്കാലയളവിനിടെ ആദ്യമായാണ് ഇത്രയും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. നിലവിൽ ബ്രെന്റ് ക്രൂഡോയിൽ, ഒരു ബാരലിന് 75.84 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചേഴ്സ്, ഒരു ബാരലിന് 71.23 ഡോളർ നിലവാത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം ഇന്ത്യയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ ഞായറാഴ്ചയും മാറ്റമൊന്നും വരുത്തിയിട്ടില്ല. പഴയ നിരക്ക് തന്നെ തുടരുന്നു.

X
Top