ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ക്രെഡിറ്റ് അപ്‌ഗ്രേഡിംഗ് വര്‍ദ്ധിച്ചു – ക്രിസില്‍

ന്യൂഡല്‍ഹി: 2023 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ഇന്ത്യ ഇന്‍കോര്‍പറേഷന്റെ ക്രെഡിറ്റ് അനുപാതം കുറഞ്ഞു, ക്രിസില്‍ റേറ്റിംഗ്‌സ് പറയുന്നു. ബോണ്ട് റേറ്റിംഗ് അപ്‌ഗ്രേഡുകളുടേയും ഡൗണ്‍ഗ്രേഡുകളുടേയും അനുപാതം 2022 ഒക്ടോബര്‍-മാര്‍ച്ച് 2023 കാലയളവില്‍ 2.19 മടങ്ങായി.2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 5.2 മടങ്ങായ സ്ഥാനത്താണിത്.

460 കമ്പനികളുടെ കടം അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ 210 എണ്ണത്തിന്റേത് താഴ്ത്തി. 7000 സ്ഥാപനങ്ങളാണ് ക്രിസില്‍ റേറ്റിംഗ്‌സിന്റെ പരിധിയിലുള്ളത്. അപ്‌ഗ്രേഡുകള്‍ ഡൗണ്‍ഗ്രേഡുകളെ മറികടക്കുന്നത് തുടരുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഗുര്‍പ്രീത് ചത് വാള്‍ പറയുന്നു.

ക്രെഡിറ്റ് നിലവാരം മെച്ചപ്പെടുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതേസമയം , ശ്രദ്ധിക്കേണ്ട പ്രധാന അപകട ഘടകങ്ങള്‍,ആഗോള ഡിമാന്‍ഡിലെ മാന്ദ്യവും ആഗോള വിപണിയിലെ സാമ്പത്തിക കാര്‍ക്കശ്യവുമാണ്. അപ്‌ഗ്രേഡിംഗും ഡൗണ്‍ഗ്രേഡിംഗും വിശാലാര്‍ത്ഥത്തില്‍ ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്.

ആഭ്യന്തര ഡിമാന്റ് വാഹന ഭാഗങ്ങളുടേയും ഭക്ഷ്യോത്പന്നങ്ങളുടെയും അപ്‌ഗ്രേഡിലേയ്ക്ക് നയിച്ചപ്പോള്‍ കാപക്‌സ് വര്‍ദ്ധനവാണ് അടിസ്ഥാനസൗകര്യവികസന കമ്പനികളെ സഹായിച്ചത്.

X
Top