ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) ആവശ്യമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി.

പുതുതായി അംഗീകരിച്ച പിഎം ഇ-ഡ്രൈവ് (പിഎം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷന്‍ ഇന്‍ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്മെന്റ്) പദ്ധതി പ്രകാരം ഇലക്ട്രിക് വാഹന (ഇവി) വാങ്ങുന്നവര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കുന്നതിന് ഘനവ്യവസായ മന്ത്രാലയം ഉടന്‍ ഇ-വൗച്ചറുകള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഇന്ത്യയുടെ ഇവി ലാന്‍ഡ്സ്‌കേപ്പ് മാറ്റുന്നതില്‍ ഫെയിമിന്റെ വിജയം’ എന്ന വിഷയത്തില്‍ ഫിക്കിയുടെയും ഘനവ്യവസായ മന്ത്രാലയത്തിന്റെയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെയിം-2 പദ്ധതി പ്രകാരം രാജ്യത്തുടനീളം 10,763 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കും. ഇ-വൗച്ചറുകള്‍ അവതരിപ്പിക്കുന്നത് ഇവി ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സമീപനത്തിലെ ഒരു സുപ്രധാന നടപടിയായി വിലയിരുത്തുന്നു.

ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച കേന്ദ്ര കാബിനറ്റ് അനാച്ഛാദനം ചെയ്ത പിഎം ഇ-ഡ്രൈവ് പദ്ധതി, ഗണ്യമായ മുന്‍കൂര്‍ പ്രോത്സാഹനങ്ങളിലൂടെയും നിര്‍ണായകമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനത്തിലൂടെയും ഇവി ദത്തെടുക്കല്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിടുന്നു.

ഇ-ആംബുലന്‍സുകള്‍ വിന്യസിക്കുന്നതിന് 500 കോടി, ഇലക്ട്രിക് ട്രക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 500 കോടി , ഇലക്ട്രിക് ഫോര്‍വീലറുകള്‍ക്ക് 22,000 ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് തുകകള്‍ വകയിരുത്തിയത്.

കൂടുതല്‍ വാഹനങ്ങള്‍ക്കായി അധിക ചാര്‍ജിംഗ് സൗകര്യങ്ങളും ലഭ്യമാക്കും.

ഫെയിം-2 പദ്ധതിക്ക് കീഴില്‍ അനുവദിച്ച 11,500 കോടിയുടെ 92 ശതമാനവും വിനിയോഗിച്ചു. 2024 ജൂലൈ 31 വരെ നഗരത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 6,862 ഇ-ബസുകളില്‍ 4,853 ഇ-ബസുകള്‍ വിതരണം ചെയ്തതോടെ, പൊതുഗതാഗതത്തിലും ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു.

പിഎം ഇ-ഡ്രൈവ് വരുന്നതോടെ ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണ പരിപാടിയിലൂടെ ആഭ്യന്തര ലക്ഷ്യങ്ങള്‍ പരിഷ്‌ക്കരിക്കുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം സെക്രട്ടറി കമ്രാന്‍ റിസ്വി പറഞ്ഞു.

X
Top