ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടനുസരിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (AI) നൈപുണ്യമുള്ള ഇന്ത്യക്കാരുടെ എണ്ണം 2016 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 മടങ്ങ് വര്‍ധിച്ചു.ജൂണ്‍ 2023 ലെ കണക്കാണിത്. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പ്രകാരം, ഇന്ത്യ എഐ ടാലന്റ് ടോപ്പ് 5 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, ഐറിഷ് റിപ്പബ്ലിക്, കാനഡ എന്നിവയാണ് ലിസ്റ്റിലെ മറ്റ് രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ തൊഴില്‍ സേന എഐ പ്രാധാന്യം മനസ്സിലാക്കിയതായി ലിങ്ക്ഡ്ഇന്‍ ഇന്ത്യ മാനേജര്‍ അശുതോഷ് ഗുപ്ത പറഞ്ഞു. ജോലി സ്ഥലത്തെ എഐ ഉപയോഗത്തില്‍ 43 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
ഈ കുതിച്ചുചാട്ടം കാരണം 60 ശതമാനം ജോലിക്കാരും 71 ശതമാനം ജനറേഷന്‍ സെഡ് പ്രൊഫഷണലുകളും എഐ കഴിവ് നേടുന്നതിന് കാരണമായി. കൂടാതെ,3 ഇന്ത്യക്കാരില്‍ 2 പേര്‍ ഏതെങ്കിലും ഒരു ഡിജിറ്റല്‍ കഴിവ് പഠിക്കുന്നു.
എഐ, മെഷീന്‍ ലേണിംഗ് എന്നിവ അവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന മുന്‍നിര കഴിവുകളാണ്.