കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലോകത്തിന്റെ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ

ന്യൂഡൽഹി: വ്യക്തികളുടെയും, കൂട്ടായ്മകളുടെയും ആശയത്തിൽ രൂപം കൊണ്ട കുഞ്ഞു കുഞ്ഞു സംരഭങ്ങളാണ് പിൽക്കാലത്ത് വൻകിട വ്യവസായങ്ങളായി മാറിയത്. രാജ്യത്തിന് തന്നെ മുതൽക്കൂട്ടായി മാറിയ, ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ബിസിനസ് സംരഭങ്ങളും, സംരഭകരും ഇന്ന് ഇന്ത്യയിലുണ്ട്.

ലോകത്തിന് മുൻപിൽ ഇന്ത്യ ഇന്ന് അറിയപ്പെടുന്ന ഒരു ‘സ്റ്റാർട്ടപ്പ് ഹബ്’ കൂടിയാണ്. മാത്രമല്ല നവസംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനുമായുള്ള ബിസിനസ് അനുകൂല അന്തരീക്ഷവും ഇന്ന് രാജ്യത്തുണ്ട് എന്നതും ഏറെ പ്രതീക്ഷയേകുന്നതാണ്.

ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട്, സ്റ്റാർട്ടപ്പുകളുടെ ഒരു പ്രമുഖ കേന്ദ്രമായി ലോകം ഇന്ത്യയെ അംഗീകരിക്കുന്നുമുണ്ട്.. രാജ്യത്ത് 90,000 സ്റ്റാർട്ടപ്പുകളും, കൂടാതെ 30 ബില്യൺ ഡോളർ മൂല്യമുള്ള 107 സ്വകാര്യ കമ്പനികളും (യൂണികോൺസ്) ഉണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ, സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് മുൻകൈയെടുത്തതോടെ വളർന്നുവരുന്ന സംരംഭകർക്ക് സഹായവും അവസരങ്ങളും വാഗ്ദാനം ചെയ്തുവരുന്നു.

രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) വിവിധ തരത്തിലുള്ള പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനായുള്ള സർക്കാർ സ്കീമുകളും നിലവിലുണ്ട്.

ലോകത്തെ മുൻനിര സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന കാര്യത്തിലും തർക്കമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ബിസിനസ് അന്തരീഷം സമൂലമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി സർക്കാർ സ്റ്റാർട്ടപ്പുകൾക്ക് അകമഴിഞ്ഞ് പ്രോൽസാഹനവും നൽകുന്നുണ്ട്.

വളർന്നുവരുന്ന സംരംഭകരെ സജ്ജരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചുകൊണ്ട് സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ നടപടികളിൽ പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്‌സിഡികൾ, കൂടാതെ അവരുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള നിരവധി സേവനങ്ങളും ഉൾപ്പെടുന്നു.

സർക്കാരിന്റെ ഇത്തരം ശ്രമങ്ങളുടെ ഫലമായി, സ്റ്റാർട്ടപ്പുകൾ അന്താരാഷ്ട്ര അംഗീകാരം നേടുകയും,സർക്കാർ പിന്തുണയോടെ വിദേശ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു.

സർക്കാർ നൽകുന്ന പിന്തുണ സംരഭങ്ങൾക്ക് ആഗോളതലത്തിൽ അവരുടെ ആകർഷണവും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും ബാഹ്യ നിക്ഷേപത്തിന് അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്.

X
Top