ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

ളർന്നുവരുന്ന രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക ചർച്ചകളിൽ എന്നും മുൻനിരയിലാണ്. ഈ സാമ്പത്തിക ഭീമന്മാർക്കിടയിലെ ശക്തികേന്ദ്രത്തിലെ മാറ്റങ്ങളിലാണ് ഈയിടെ ന്യൂഡൽഹിയിൽ നടന്ന വാർഷിക ഇന്ത്യാ നേതൃത്വ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ദശകങ്ങളില്‍ ചൈനയുടെ ദ്രുതഗതിയിലുള്ള ഉയർച്ച അതിനെ ലോകവേദിയിൽ ഒരു പ്രബലശക്തിയാക്കിയപ്പോള്‍ ഇന്ത്യയുടെ വളർച്ചയിലെ സമീപകാല കുതിച്ചുചാട്ടം ആഗോള ശ്രദ്ധ നേടുകയും ശക്തമായ ഒരു എതിരാളിയാക്കി ഉയര്‍ത്തുകയും ചെയ്തു.

ഈ ഉയര്‍ച്ചാ പാതയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് യുഎസ്-ഇന്ത്യ നയതന്ത്ര പങ്കാളിത്ത ഫോറം അധ്യക്ഷന്‍ ജോൺ ചാമ്പേഴ്‌സ് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: “ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇന്ത്യ ചൈനയെ മറികടക്കുക മാത്രമല്ല, ജിഡിപിയുടെ കാര്യത്തിൽ 100 ശതമാനം വളര്‍ച്ച കൈവരിക്കും.” അദ്ദേഹത്തിൻ്റെ ശുഭാപ്തിവിശ്വാസം ഗൗരവതരമായ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലല്ല. മറിച്ച്, പരിവർത്തന നയങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ പുനരാവിഷ്ക്കരിച്ച് കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച പ്രകടമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. രാജ്യത്തിൻ്റെ അസാധാരണ ഉയർച്ചയെക്കുറിച്ചും ആഗോളതലത്തിൽ അതിൻ്റെ ഭാവി സാധ്യതകളെക്കുറിച്ചും ചർച്ചകൾക്ക് ഇത് വഴിയൊരുക്കി.

വിദൂര ഭാവിയിയെക്കുറിച്ചുള്ള നിരീക്ഷണത്തില്‍ മാത്രമല്ല ,ഭാരതസര്‍ക്കാറിന്റെ പ്രയത്നങ്ങളെ അംഗീകരിച്ചുകൊണ്ട് ഇതിനകം രാജ്യം സ്ഥാപിച്ച അടിത്തറയെക്കുറിച്ച് ചാമ്പേഴ്സ് പ്രതിപാദിച്ചു.

“ആദ്യ അഞ്ച് വർഷങ്ങളിൽ ഒരു ദശാബ്ദക്കാലത്തേക്ക് വേദിയൊരുക്കുന്നതില്‍ ഈ ഭരണകൂടം അതിശയകരമായി പ്രവര്‍ത്തിച്ചുവെന്ന് ഞാന്‍ വാദിക്കും” – അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൃത്യമായി ത്വരിതഗതിയിലാകുന്ന ഇന്ത്യയുടെ അസാധാരണ സാമ്പത്തിക പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.

ലോകബാങ്കിൻ്റെ ഇന്ത്യാ വികസന വിവരസൂചിക പ്രകാരം 2024-25 സാമ്പത്തിക വർഷം രാജ്യത്തിൻ്റെ ജിഡിപി 7% ശക്തമായ വളർച്ച കൈവരിക്കുമെന്ന പ്രവചനം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ്.

2022-23 സാമ്പത്തിക വർഷം 7.0 ശതമാനം ജിഡിപി എന്നത് 2023-24 സാമ്പത്തിക വർഷം 8.2 ശതമാനമായി ഉയർന്ന ഈ വളർച്ചാനിരക്ക് സുസ്ഥിരമാണ്. ഈ കണക്കുകൾ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി മാത്രമല്ല മികച്ച രീതിയില്‍ ആവിഷ്ക്കരിച്ച സാമ്പത്തിക തന്ത്രങ്ങളുടെ ഫലങ്ങളും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ നിന്ന് വ്യത്യസ്തമായി ചൈനയുടെ ജിഡിപി വളർച്ച 2024 ല്‍ 4.8% ആയും 2025 ൽ 4.3% ആയി കുറയുന്നതായും ലോകബാങ്ക് കണക്കാക്കിയതോടെ ചൈനയുടെ സാമ്പത്തികപാത മന്ദഗതിയിലാണെന്ന് വിലയിരുത്തപ്പെടുന്നു.

എൻഎസ്ഇ നിക്ഷേപക ബോധവൽക്കരണ വാരത്തിൽ ഇന്ത്യയുടെ മികച്ച സാമ്പത്തിക വീക്ഷണത്തെ അടിസ്ഥാനമാക്കി സെബിയുടെ മുഴുവൻ സമയ അംഗം അനന്ത് നാരായൺ ജി. വിപണിയിലെ രാജ്യത്തിന്റെ ശ്രദ്ധേയമായ പ്രകടനം എടുത്തുകാട്ടി.

“കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ വിപണികൾ 15 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് സ്ഥിരമായി നൽകുമ്പോൾ ചൈനീസ് വിപണികൾ അതിനോട് അടുത്തെങ്ങുമില്ല. ഇത് ഏതാണ്ട് പൂജ്യമാണ്. വാസ്തവത്തിൽ ഹോങ്കോങ്ങിലെ പോലെ ചിലയിടങ്ങളില്‍ ഇത് യഥാർത്ഥത്തിൽ നെഗറ്റീവ് ആണ്.” അടിസ്ഥാന സൂചികകൾ 28 ശതമാനം ഉയർന്നപ്പോൾ അസ്ഥിരത വെറും 10 ശതമാനമായി തുടര്‍ന്ന 2024 സാമ്പത്തികവര്‍ഷത്തെ “സോനേ പര്‍ സുഹാഗ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇതൊരു അസാധാരണ വർഷമാണെന്ന് ഊന്നിപ്പറഞ്ഞു. കുറഞ്ഞ അപകടസാധ്യതയുടെയും ഉയർന്ന വരുമാനത്തിൻ്റെയും മികച്ച സംയോജനം.

വിപണി പ്രകടനത്തിന് പുറമെ ഡിജിറ്റൽ ഇന്ത്യ പോലെ തന്ത്രപരമായ സംരംഭങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വളർച്ചാ വേരുകൾ രാജ്യത്തിൻ്റെ സാമ്പത്തിക തന്ത്രത്തിൻ്റെ നിർണായക ഘടകമായി ചാമ്പേഴ്സ് ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ഇന്ത്യ വെറുമൊരു സ്വപ്നമായിരുന്നില്ലെന്നും വിപണി എങ്ങോട്ട് പോകുമെന്നതിനെക്കുറിച്ചുള്ള ധാരണയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ട് 2015-ൽ ആരംഭിച്ച ഈ സംരംഭത്തിന്റെ ഫലങ്ങൾ ശ്രദ്ധേയമാണ്.

ഇന്ത്യക്കാരുടെ പണമിടപാട് രീതിയെ പുനരാവിഷ്ക്കരിച്ച ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) കൊണ്ടുവന്ന പരിവർത്തനമാണ് ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിലൊന്ന്.

2017-18 സാമ്പത്തിക വർഷത്തിലെ 92 കോടി ഇടപാടുകളിൽ നിന്ന് 2023-24 സാമ്പത്തിക വർഷം 13,116 കോടി ഇടപാടുകളിലേക്കുള്ള യുപിഐയുടെ വളർച്ച ഡിജിറ്റൽ പണമിടപാടുകളുടെ വ്യാപകമായ സ്വീകാര്യതയെ എടുത്തുകാണിക്കുന്നു.

ഈ വിജയം ആയാസരഹിതമായ പണമിടപാടിനെ പുനർനിർവചിക്കുകയും ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ഇന്ത്യയെ ആഗോള നേതാവായി ഉയർത്തുകയും ചെയ്തു.

UPI-യ്‌ക്ക് പുറമെ, കോവിഡ്-19 മഹാമാരി സമയത്ത് ഇന്ത്യയുടെ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ ഡിജിറ്റൽ നട്ടെല്ലായി പ്രവര്‍ത്തിച്ച CoWIN പ്ലാറ്റ്‌ഫോം ഒരു നിർണായക സംവിധാനമായി ഉയർന്നുവന്നു.

പൊതുജനാരോഗ്യത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള രാജ്യത്തിൻ്റെ കഴിവ് അടയാളപ്പെടുത്തിക്കൊണ്ട് ഒരു ദിവസം പോലും പ്രവർത്തനരഹിതമാകാതെ 220 കോടി ഡോസ് കുത്തിവെയ്പ്പുകള്‍ നൽകുന്നതിന് ഇത് സൗകര്യമൊരുക്കി.

ആഗോള പ്രതിസന്ധിയോടുള്ള ഇന്ത്യയുടെ ഫലപ്രദമായ പ്രതികരണത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, വലിയ തോതിലുള്ള ആരോഗ്യ സംരംഭങ്ങളെ ഡിജിറ്റൽ അടിസ്ഥാനസൗകര്യത്താല്‍ എങ്ങനെ പിന്തുണയ്ക്കാനാവുമെന്ന് CoWIN തെളിയിക്കുകയും ചെയ്യുന്നു.

ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്ക് അനുയോജ്യമായ ഡിജിറ്റൽ ഉള്‍ച്ചേര്‍ക്കല്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് ഡിജിറ്റൽ ഇന്ത്യ അടിത്തറ പാകിയതായി ഈ നേട്ടങ്ങളെല്ലാം വ്യക്തമാക്കുന്നു.

ഈ ഡിജിറ്റൽ വിപ്ലവത്തിൻ്റെ സ്വാധീനം പണമിടപാടുകള്‍ക്കും വ്യക്തികളെ തിരിച്ചറിയുന്നതിനും സ്ഥിരീകരണത്തിനുമെല്ലാം അപ്പുറമാണ്. ദശലക്ഷക്കണക്കിന് പേര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 35.6 കോടി ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു.

കൂടാതെ രാജ്യത്തെ ദേശീയപാതകളിലൂടെ സുഗമമായ യാത്ര ഉറപ്പാക്കിക്കൊണ്ട് പുറത്തിറക്കിയ 9 കോടിയിലധികം ഫാസ്‌ടാഗുകൾ 2023-ൽ ലോകമെങ്ങും നിർമിച്ച വാഹനങ്ങളുടെ എണ്ണത്തിന് തുല്യമാണ്.

ജീവിതത്തിൻ്റെ എല്ലാ വശങ്ങളെയും സ്പർശിക്കുകയും സുസ്ഥിര സാമ്പത്തിക പുരോഗതി വളർത്തുകയും ചെയ്യുന്ന ഇത്തരം നാഴികക്കല്ലുകൾ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ സമഗ്രമായ സ്വഭാവത്തെ ഉയർത്തിക്കാട്ടുന്നു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ സ്ഫോടനാത്മകമായ വളർച്ച രാജ്യത്തിൻ്റെ സാമ്പത്തിക ഉയർച്ചയിലെ നിർണായക ഘടകമാണെന്നും ചാമ്പേഴ്സ് ചൂണ്ടിക്കാട്ടി. കേവലം 10-12 വർഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിൽ വളരെ കുറച്ച് സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നുവെന്നും അക്ഷരാർത്ഥത്തിൽ 2015 മുതൽ 2022 വരെ കാലയളവിൽ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 15 മടങ്ങ് വർധിച്ചുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

നിക്ഷേപങ്ങളിലെ ഈ കുതിച്ചുചാട്ടം ചലനാത്മകമായ സംരംഭകത്വ ആവാസവ്യവസ്ഥയ്ക്ക് ആക്കം കൂട്ടി. 151,000 അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ ഇപ്പോൾ ലോകത്തെ മൂന്നാമത് വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ കേന്ദ്രമാണ്.

2016-ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം 15.5 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ശരിയായ നയങ്ങളുടെ പിൻബലത്തോടെയുള്ള നവീകരണം സമ്മർദകരമായ വെല്ലുവിളികൾ പരിഹരിച്ച് സാമ്പത്തിക വികസനത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് എങ്ങനെയെന്നതിൻ്റെ തെളിവാണിത്.

ഇന്ത്യയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന മേഖലയായ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ടും ചാമ്പേഴ്സ് അഭിപ്രായങ്ങൾ പങ്കുവെച്ചു. 2023-ൽ “എഐ ഫോർ ഇന്ത്യ 2.0” പോലുള്ള സംരംഭങ്ങൾക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകയും 2024-ൽ ഗ്ലോബൽ ഇന്ത്യ എഐ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതോടെ ഇന്ത്യ ആഗോള തലത്തിൽ എഐ-യിൽ സ്വയം ഒരു നേതാവായി നിലകൊള്ളുന്നുവെന്ന് വ്യക്തമാണ്. “ഇന്ത്യ എഐ-ക്ക് അടിത്തറയിട്ടിരിക്കുന്നു. രാജ്യത്തിന്റെ തൊഴില്‍ശക്തിയുടെ അടുത്ത തലമുറയെ ഇത് രൂപപ്പെടുത്തും.” – ചാമ്പേഴ്സ് നിരീക്ഷിച്ചു.

ലോകമെങ്ങുമുള്ള 12,000-ത്തിലധികം വിദഗ്ധരെ ഒരുമിച്ചുകൊണ്ടുവന്ന ഉച്ചകോടി നിര്‍മിതബുദ്ധിയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനവും ഭാവി സാമ്പത്തിക വിജയത്തിനായി ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും അടിവരയിടുന്നു.

എഐ-യിലെ ഈ ശ്രദ്ധ കേവലം സാങ്കേതിക പുരോഗതിയെക്കുറിച്ചല്ല, മറിച്ച് സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന ഭാവി തൊഴിലുകളില്‍ വൈദഗ്ധ്യമുള്ള ഒരു തൊഴിൽശക്തിയെ സൃഷ്ടിക്കുന്നതിനുകൂടിയാണ്.

എന്നിരുന്നാലും ഇന്ത്യയുടെ സാമ്പത്തികഗാഥ ഉയര്‍ന്ന തലങ്ങളിലെ വളർച്ച മാത്രമല്ല. ചാമ്പേഴ്സിൻ്റെ അഭിപ്രായ പ്രകടനങ്ങള്‍ ഈ സംരംഭങ്ങളുടെ വിശാലമായ സ്വാധീനത്തെ സ്പർശിക്കുന്നതാണ്.

പ്രധാന്‍മന്ത്രി ജൻ ധൻ യോജന (PMJDY) പോലുള്ള പദ്ധതികള്‍ ഉറപ്പാക്കുന്ന ഡിജിറ്റൽ ഉള്‍ച്ചേര്‍ക്കലിലൂടെ നേരത്തെ ബാങ്ക് അക്കൗണ്ടില്ലാത്ത ദശലക്ഷക്കണക്കിന് പേരെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവന്നു.

ഒരു ദശാബ്ദം മുന്‍പ് പദ്ധതി തുടങ്ങിയതുമുതൽ 53 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ PMJDY വഴി തുറക്കുകയും അതുവഴി ജനങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങളുടെ ലഭ്യതയും സമ്പദ്‌വ്യവസ്ഥയിലെ അവരുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്തു.

സമൃദ്ധിയുടെ നേട്ടങ്ങൾ രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വളർച്ച എല്ലാവരേയും ഉൾച്ചേര്‍ക്കുന്നതാണെന്ന് ഉറപ്പാക്കാന്‍ ഇത്തരം അടിസ്ഥാന വികസനം പ്രധാനമാണ്.

ഉൾച്ചേര്‍ക്കല്‍ അധിഷ്ഠിതമായ വളർച്ച പ്രകടമാകുന്ന മറ്റൊരു മേഖലയാണ് പാർപ്പിടം, പ്രത്യേകിച്ച് ഇടത്തരക്കാർക്ക്. പ്രധാന്‍മന്ത്രി ആവാസ് യോജന-അർബൻ (PMAY-U) പ്രകാരം 1.18 കോടിയിലധികം വീടുകൾ അനുവദിക്കുകയും ഇതിനകം 87.25 ലക്ഷത്തിലധികം വീടുകൾ നിർമിച്ചുനല്‍കുകയും ചെയ്തു.

താങ്ങാനാവുന്ന ചെലവില്‍ പാര്‍പ്പിടം തേടുന്ന ഇടത്തരക്കാര്‍ ഉൾപ്പെടെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സുരക്ഷിതവും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായതുമായ വീടുകൾ നൽകിക്കൊണ്ട് പുരോഗമനാത്മകമായ ഈ പാര്‍പ്പിട സംരംഭം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.

ആരും പിന്നിലല്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരത വളർത്തുകയും അനേകർക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം ദീർഘകാല വളർച്ചയ്ക്ക് ഇന്ത്യ എങ്ങനെ അടിത്തറയിടുന്നു എന്നതിൻ്റെ മറ്റൊരു അടയാളമാണ് ഈ പദ്ധതിയുടെ പ്രകടമായ ഫലങ്ങൾ.

ചാമ്പേഴ്സിന്റെ ഭാവിയെക്കുറിച്ചുള്ള നിരീക്ഷണം ശുഭാപ്തിവിശ്വാസമുള്ളതും യാഥാർത്ഥ്യത്തിൽ അധിഷ്ഠിതവുമാണ്. “അടുത്ത അഞ്ച് വർഷത്തേക്ക് മാത്രമല്ല, അടുത്ത 25 വർഷത്തേക്കാണ് അടിത്തറ പാകിയിരിക്കുന്നത്.” – അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇന്ത്യ ചൈനയുടെ സാമ്പത്തിക ശക്തിയെ മറികടക്കുമെന്ന അദ്ദേഹത്തിൻ്റെ വിശ്വാസം ചിലർക്ക് അതിമോഹമായി തോന്നിയേക്കാമെങ്കിലും കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച പുരോഗതി അദ്ദേഹത്തിൻ്റെ വാക്കുകളെ പ്രസക്തമാക്കുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വീകാര്യത, സ്റ്റാർട്ടപ്പുകളുടെ വളര്‍ച്ച, ഓഹരിവിപണിയിലെ പ്രതിരോധാത്മകമായ പ്രകടനം, എഐ-യിൽ ശക്തമായ ശ്രദ്ധ, സമഗ്ര വളർച്ചയ്ക്കുള്ള പ്രതിബദ്ധത എന്നിവയിലൂടെ വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക ഗതികളെ പുനർനിർവചിക്കാനാവുന്ന ഒരു പാതയിലാണ് ഇന്ത്യ.

X
Top