ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭംസൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപ

ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ

മുംബൈ: വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോണ്‍ വിപണിയായി ഇന്ത്യ. ജൂലായ് – സെപ്റ്റംബർ കാലയളവിലെ കണക്കുകള്‍പ്രകാരം ആഗോള വിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യക്കുള്ളത്.

22 ശതമാനം വിപണി വിഹിതമുള്ള ചൈനയാണു മുന്നില്‍. സ്മാർട്ട്ഫോണ്‍ വിപണി സംബന്ധിച്ച്‌ കൗണ്ടർപോയിന്റ് റിസർച്ച്‌ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഇപ്പോഴും. 12.3 ശതമാനമാണ് വിപണി വിഹിതം. മുമ്ബിത് 12.1 ശതമാനമായിരുന്നു. 31 ശതമാനം വിപണി വിഹിതവുമായി ചൈനയാണ് ഒന്നാമത്. 19 ശതമാനം വിഹിതമുള്ള അമേരിക്ക രണ്ടാമതാണ്.

140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ സ്മാർട്ട്ഫോണ്‍ വിപണി ഇപ്പോഴും വളർച്ചയുടെ പ്രാരംഭഘട്ടത്തിലാണെന്ന് കൗണ്ടർപോയിന്റ് റിസർച്ച്‌ സ്ഥാപകൻ നീല്‍ ഷാ പറയുന്നു.

നിലവില്‍ 69 കോടി സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്ക്. മറ്റു മേഖലകളിലേതുപോലെ പ്രീമിയം ഉത്പന്നത്തിലേക്കുള്ള മാറ്റം സ്മാർട്ട്ഫോണുകളിലും പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ടുതന്നെ മൂല്യത്തിലും ഇന്ത്യ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ജൂലായ് – സെപ്റ്റംബർ കാലത്ത് ഇന്ത്യയില്‍ സ്മാർട്ട്ഫോണ്‍ വില്‍പ്പനയില്‍ മൂന്നു ശതമാനം വർധനയാണുണ്ടായത്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വളർച്ച 12 ശതമാനമാണ്. ഇന്ത്യൻ വിപണിയില്‍ പ്രീമിയം ഫോണുകളിലേക്കുള്ള മാറ്റമാണ് ഇതു സൂചിപ്പിക്കുന്നത്.

പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ സാംസങ്, ആപ്പിള്‍ കമ്ബനികളാണ് രാജ്യത്തു മുന്നില്‍. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 44.6 ശതമാനം വിപണി വിഹിതവും ഈ രണ്ടു കമ്പനികള്‍ക്കാണ്.

ആഗോളതലത്തില്‍ സ്മാർട്ട്ഫോണ്‍ വില്‍പ്പനയിലെ വളർച്ച രണ്ടു ശതമാനം മാത്രമാണ്.

X
Top