Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായിഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം

ന്യൂഡല്‍ഹി: അര്‍ദ്ധചാലക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യ വ്യാഴാഴ്ച ജപ്പാനുമായി ‘സഹകരണ മെമ്മോറാണ്ടം’ ഒപ്പിട്ടു. സഹകരണം ഉല്‍പാദനം, ഗവേഷണം, രൂപകല്‍പ്പന, ഉപകരണ ഗവേഷണം, പ്രതിഭ, വിതരണ ശൃംഖല വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുന്നു.

അര്‍ദ്ധചാലക വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെ സഹകരണം പ്രോത്സാഹിപ്പിക്കും.

 ജാപ്പനീസ് വൈദഗ്ധ്യവുും സാങ്കേതികവിദ്യയും സ്വായത്തമാക്കാന്‍ ഇതുവഴിയാകും. മാത്രല്ല, അതിലൂടെ രാജ്യത്തിന് സ്വന്തം അര്‍ദ്ധചാലക വ്യവസായം വികസിപ്പിക്കാം.ജാപ്പനീസ് വ്യവസായികള്‍, സര്‍ക്കാര്‍, അക്കാദമിക് മേഖല പ്രതിനിധികള്‍ എന്നിവരുമായി  ഒന്നിലധികം തവണ ചര്‍ച്ച നടത്തിയതായി വൈഷ്ണവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനുശേഷമാണ് സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രി നിഷിമുറ യാസുതോഷിയുമായി ധാരണാപത്രത്തില് ഒപ്പുവച്ചത്. സാങ്കേതികവിദ്യകള്‍ വ്യവസായത്തിലേയ്ക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലേയ്ക്കും സന്നിവേശിപ്പിക്കും.സഹകരണം ഉറപ്പിക്കാന്‍ ഇരുരാജ്യങ്ങളും ഉടന്‍ ഒരു നടപ്പാക്കല്‍ സംവിധാനം രൂപീകരിക്കും.

സഹകരണത്തിന്റെ ഭാഗമായി സിലിക്കണ്‍ വേഫറുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ആരായും.നിലവില്‍ ഇന്ത്യ സിലിക്കണ്‍ വേഫറുകള്‍ ഉത്പാദിപ്പിക്കുന്നില്ല, പക്ഷേ ചൈന, തായ്വാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

X
Top