ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ

ന്യൂഡൽഹി: പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ ആ​ഗോള തലത്തിൽ ആറാം സ്ഥാനത്താണ്. അഞ്ച് വർഷത്തിനിടെ 35 ലക്ഷത്തിലേറെ പേറ്റന്റ് ഫയലിം​ഗുകളാണ് രാജ്യത്ത് നടന്നത്.

2018 മുതൽ 2023 വരെയുള്ള കാലത്തെ കണക്കുകൾ പ്രകാരമാണിത്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന് കീഴിൽ വരുന്ന രൂപകൽപന, വ്യാപാരമുദ്ര, പേറ്റൻഡുകൾ എന്നീ മൂന്ന് വിഭാ​ഗങ്ങളിലും ഇന്ത്യ കാര്യമായ മുന്നേറ്റം സൃഷ്ടിച്ചതായി WIPO റിപ്പോർ‌ട്ടിൽ പറയുന്നു.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് പേറ്റന്റ് ഫയലിം​ഗിൽ ഇരട്ടയക്ക സംഖ്യയിലുള്ള വളർച്ച ഇന്ത്യ കൈവരിക്കുന്നത്. 2023-ൽ 64,480- പേറ്റന്റ് ഫയലിം​ഗുകളാണ് റിപ്പോർട്ട് ചെയ്തത്. 2022-നെ അപേക്ഷിച്ച് 15.7 ശതമാനത്തിന്റെ വർ‌ദ്ധനയാണ് രേഖപ്പെടുത്തിയത്.

2023-ലെ കണക്കുകൾ പ്രകാരം ചൈനയിലാണ് ഏറ്റവുമധികം ഫയലിം​ഗുകൾ നടന്നിട്ടുള്ളത്. 1.64 ദശലക്ഷം പേരാണ് പേറ്റന്റ് ഫയലിം​ഗിന് അപേക്ഷിച്ചത്. അമേരിക്ക (5.18 ലക്ഷം), ജപ്പാൻ (4.14 ലക്ഷം), ദക്ഷിണ കൊറിയ (2.88 ലക്ഷം), ജർമനി (1.33 ലക്ഷം) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ആ​ഗോള തലത്തിൽ ഏഷ്യയാണ് പേറ്റന്റ് ഫയലിം​ഗിന് മുൻപന്തിയിലുള്ളത്. ആ​ഗോള പേറ്റൻഡിൽ 68.7 ശതമാനവും ട്രേഡ്മാർക്കിൽ 66.7 ശതമാനവും വ്യാവസായിക രൂപകൽപനയിൽ 69 ശതമാനവുമാണ് ഏഷ്യയിൽ നിന്നാണ്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളും യുവാക്കളുമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ ഇന്ത്യയെ പിന്തുണച്ചത്. ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവരുടെ എണ്ണം കൂടുന്നുവെന്ന ശുഭസൂചനയാണ് ഇത് നൽകുന്നത്.

അഭ്യസ്തവിദ്യരുടെ എണ്ണം രാജ്യത്ത് കൂടുകയാണ്. സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സ്റ്റാർട്ടപ്പുകളുടെ വികാസത്തിനും കേന്ദ്രം നൽകുന്ന പിന്തുണയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മനസിന്റെ സൃഷ്ടികൾക്ക് നൽകുന്ന അവകാശങ്ങളെയാണ് ബൗദ്ധിക സ്വത്തവകാശം എന്നുപറയുന്നത്.

ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടുന്നതിനായി 1967-ൽ ഐക്യരാഷ്‌ട്രസഭയുടെ ഏജൻസി ആയാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) സ്ഥാപിതമായത്. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായാണ് സംഘടനയുടെ പ്രവർത്തനം.

പേറ്റൻ്റുകൾ, പകർപ്പവകാശം, വ്യാപാരമുദ്രകൾ, വ്യാവസായിക ഡിസൈനുകൾ, ഭൂമിശാസ്ത്രപരമായ സൂചനകൾ എന്നിവ ബൗദ്ധിക സ്വത്തവകാശത്തിൽ ഉൾപ്പെടുന്നു.

പ്രകൃതിയിൽ നിലവിൽ ഇല്ലാത്ത, മനസിന്റെ സൃഷ്ടിയിലും ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളെ സംരക്ഷിക്കുന്നതിനെയാണ് ബൗദ്ധിക സ്വത്തവകാശം എന്നറിയപ്പെടുന്നത്.

കണ്ടുപിടുത്തങ്ങൾ, സാഹിത്യ, കലാസൃഷ്ടികൾ, ഡിസൈനുകൾ, ചിഹ്നങ്ങൾ, പേരുകൾ, വാണിജ്യത്തിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമപരിരക്ഷയും ബൗദ്ധിക സ്വത്തവകാശത്തിന് ലഭിക്കുന്നു.

മനുഷ്യൻ നടത്തുന്ന കണ്ടുപിടുത്തങ്ങൾക്ക് നൽകുന്നതാണ് പേറ്റന്റ്. പാട്ടിനും സം​ഗീതത്തിനും പുസ്തകത്തിനുമൊക്കെ പകർപ്പവകാശം ഉള്ളതുപോലെ സ്രഷ്ടാക്കളുടെ സൃഷ്ടികൾ സംരക്ഷിക്കുകയാണ് ലക്ഷ്യം.

ഒരു കമ്പനിയുടെ ചരക്കുകളെയോ സേവനങ്ങളെയോ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന നിയമപരമായ പദമാണ് വ്യാപാരമുദ്ര. ഉൽപന്നങ്ങളിൽ കമ്പനിയുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ആകാം.

വൻ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ ആദ്യരൂപത്തെയാണ് വ്യാവസായിക രൂപകൽപന എന്നുവിളിക്കുന്നത്.

X
Top