Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

മൂല്യവര്‍ദ്ധനവിന്റെ തോതില്‍ മുന്നിലെത്തി ഇന്ത്യന്‍ വിപണി

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികള്‍ വിപണി മൂല്യത്തില്‍ പരമാവധി വിപുലീകരണം നടത്തി. ഈ കാര്യത്തില്‍ മികച്ച 10 രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ.ജൂണ്‍ പാദത്തില്‍ 13.77 ശതമാനം മൂല്യനിര്‍ണ്ണയ വര്‍ദ്ധനവാണ് ഇന്ത്യന്‍ ഇക്വിറ്റികള്‍ രേഖപ്പെടുത്തിയത്.

9 .5 ശതമാനം വര്‍ദ്ധനവ് കാഴ്ചവച്ച സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 5.90 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള യുഎസ് മൊത്തം 6.38 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ജപ്പാന്റെ 5.83 ട്രില്യണ്‍ ഡോളര്‍ വിപണി 3.11 ശതമാനവും യുകെ 0.14 ശതമാനവും വികാസം രേഖപ്പെടുത്തി. ചൈനയുടെ 10.02 ട്രില്യണ്‍ ഡോളര്‍ വിപണി 8.46 ശതമാനവും ഹോങ്കോംഗ് വിപണി 5.19 ശതമാനവും ഫ്രാന്‍സ് 1.69 ശതമാനവും ചുരുങ്ങി.

2020 ഡിസംബര്‍ പാദത്തിന് ശേഷം മൊത്തം വിപണി മൂലധനത്തില്‍ ഇന്ത്യ കുത്തനെയുള്ള വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബ്ലുംബര്‍ഗ് ഡാറ്റ പ്രകാരം 3.48 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യ, ലോകത്തിലെ അഞ്ചാമത്തെ വലിയ ഇക്വിറ്റി മാര്‍ക്കറ്റാണ്. ഇന്ത്യന്‍ വിപണി നേട്ടത്തിലായത് മാര്‍ച്ച് 28 മുതലാണ്.

ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സും നിഫ്റ്റിയും അതിനുശേഷം ഏകദേശം 10 ശതമാനം വീതം മുന്നേറിയപ്പോള്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 20 ശതമാനത്തിലധികം ഉയര്‍ന്നു.വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മാക്രോഇക്കണോമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതുമാണ് തുണയായത്.

X
Top