ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആദ്യപാദ ജിഡിപി വളര്‍ച്ച 7.8 ശതമാനം

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വളര്‍ന്നു. 2023 ഓഗസ്റ്റ് 31 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മൂലധന ചെലവുകളും ശക്തമായ ഉപഭോഗവും സേവന മേഖല വികാസവുമാണ് തുണയായത്.

സേവന ആവശ്യകതയിലും നിക്ഷേപ പ്രവര്‍ത്തനങ്ങളിലമുണ്ടായ തുടര്‍ച്ചയായ പുരോഗതിയും കുറഞ്ഞ ചരക്ക് വിലയും സഹായിച്ചു. അതേസമയം കാലാനുസൃതമല്ലാത്ത മഴ, ധനപരമായ കാര്‍ക്കശ്യ, ദുര്‍ബലമായ ആഗോള ഡിമാന്റ് എന്നിവ സമ്മര്‍ദ്ദം സൃഷ്ടിച്ചു.സേവന മേഖലയിലെ പുരോഗതിയാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

”വിമാന, റെയില്‍ യാത്രയില്‍ പുരോഗതി പ്രകടമായത് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. ”ബാര്‍ക്ലേയ്‌സിലെ ഇഎം ഏഷ്യ മേധാവി രാഹുല്‍ ബജോറിയ പറഞ്ഞു. 7.8 ശതമാനത്തില്‍ ജിഡിപി വളര്‍ച്ച ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അനുമാനത്തിന് താഴെയാണ്. 8 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്.

അതേസമയം ഇക്കണോമിക് ടൈംസ് സര്‍വേ 7.8 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നു. ബാര്‍ക്ലേയ്‌സും സമാന വളര്‍ച്ചയാണ് കണക്കുകൂട്ടിയിരുന്നത്.2023 മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനവും മൊത്തം 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനവുമായിരുന്നു ജിഡിപി വളര്‍ച്ച.

X
Top