ന്യൂഡല്‍ഹി: 2022 അവസാനത്തില്‍ ഇന്ത്യയുടെ ഉത്പാദനം ശക്തമായി. ഡിസംബര്‍മാസ എസ്ആന്റ് പി പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) 57.8 രേഖപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തെ മികച്ച തോതാണിത്.
റോയിട്ടേഴസ് പോള്‍ പ്രകാരമുള്ള 54.3 നേക്കാള്‍ കൂടുതലും ഒക്ടോബര്‍ 2020 നേക്കാള്‍ ഉയര്‍ന്നതുമാണ് നിലവിലെ റീഡിംഗ്. നവംബറില്‍ സൂചിക 55.7 കുറിച്ചിരുന്നു. ഇത് തുടര്‍ച്ചയായ 18-ാം മാസമാണ് സൂചിക 60 ന് മുകളില്‍ പ്രിന്റ് ചെയ്യുന്നത്.
മികച്ച തുടക്കവും ഡിമാന്റിലെ ഉണര്‍വുമാണ് വളര്‍ച്ച ത്വരിതപ്പെടുത്തിയത്. കമ്പനികള്‍ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയും അധിക ജീവനക്കാരെ നിയമിക്കുകയും ചെയ്തു,എസ്ആന്റ്പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയാന ഡി ലിമ പറയുന്നു.
ഡിമാന്റിലെ വീണ്ടെടുപ്പ് വില്‍പന മെച്ചപ്പെടുത്തി.ആഗോള മാന്ദ്യം ആസന്നമാകുമ്പോഴും വളര്‍ച്ച നിലനിര്‍ത്താനായത് മുന്‍ നിരക്കാരാകാന്‍ ഇന്ത്യയെ സഹായിക്കും. 2023 ലും പ്രകടനം നിലനിര്‍ത്താനാകുമെന്നും എസ്ആന്റ്പി സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ഉത്പന്നങ്ങളുടെ അന്തര്‍ദ്ദേശീയ ഡിമാന്റ് നവംബറിനെ അപേക്ഷിച്ച് താഴ്ച വരിച്ചു. ആഗോള ഡിമാന്റിലെ വര്‍ധനവ് തോത് 5 മാസത്തെ കുറവിലാണുള്ളത്. കയറ്റുമതി വിപണികളില്‍ നിന്നും പുതിയ ഓര്‍ഡര്‍ എത്താന്‍ വൈകി.