ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷനാകാൻ ഇന്ത്യ

സ്വര്‍ണ്ണത്തിന്റെ ആഗോള ഡെസ്റ്റിനേഷന്‍ ആയി ഇന്ത്യ മാറിയേക്കുമെന്നു വിദഗ്ധര്‍. രാജ്യത്തെ സമീപകാല സ്വര്‍ണ്ണവിലയിടിവ് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, യുഎഇ തുടങ്ങിയ പ്രധാന വിപണികളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വര്‍ണ വില കൂടുതല്‍ ആകര്‍ഷകമാകുന്നതായി ഇതേ റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.
മിഡില്‍ ഈസ്റ്റിലെ ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങ െതുടര്‍ന്ന് പല വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ഈ മേഖലകളില്‍ സ്വര്‍ണ്ണവില ഉയരുകയാണ്.

അതേസമയം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് ജയിച്ചതോടെ ഡോളര്‍ കരുത്താര്‍ജിച്ചു. ഇതു യുഎസ് ഓഹരി വിപണികളെയും ആകര്‍ഷകമാക്കിയതോടെ സ്വര്‍ണ്ണം തിരുത്തല്‍ ഘട്ടത്തിയേലയ്ക്ക് കടന്നിരുന്നു. ഇതാണ് ഇന്ത്യയിലെ പ്രാദേശിക സ്വര്‍ണ്ണവില കുറയാന്‍ പ്രധാന കാരണം. പ്രാദേശിക ഉത്സവ സീസണ്‍ കഴിഞ്ഞതും, നോമ്പ് ആരംഭിക്കുന്നതും സ്വര്‍ണ്ണ ആവശ്യകത കുറച്ചു.

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ നാള്‍ക്കുനാള്‍ അനശ്ചിതത്വം വര്‍ധിപ്പിക്കുന്നതാണ് അവിടങ്ങളിലെ സ്വര്‍ണ്ണവിലയും, ഇന്ത്യയിലെ സ്വര്‍ണ്ണവിലയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണികള്‍ തിരുത്തല്‍ തുടരുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ അടക്കം സ്വര്‍ണ്ണനിക്ഷേപങ്ങളില്‍ കണ്ണുവയ്ക്കുന്നു. സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി പണമൊഴുക്ക് വര്‍ധിപ്പിക്കുന്നു.

ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലെ സ്വര്‍ണ്ണ വില കുറഞ്ഞു. നിലവില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള പ്രതിവാര ഇടിവാണ് സ്വര്‍ണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ സ്വര്‍ണത്തിന്റെ സ്പോട്ട് വില 4.5% കുറഞ്ഞു. നിലവില്‍ ട്രോയ് ഔണ്‍സിന് 2,563.25 ഡോളറാണ് വില.

ഇന്ത്യയിലെ 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 7,582.3 രൂപയാണ്. പ്രതിവാരം 4.12 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. 22 കാരറ്റ് ഗ്രാമിന് 6,952.3 രൂപയാണ് വില. ഇനി വിദേശ വിപണിയുമായുള്ള മാറ്റം ഒന്നു നോക്കാം.

യുഎഇയില്‍ നിലവില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 76,204 രൂപയാണ്. സിംഗപ്പൂരില്‍ 76,805 രൂപയും, ഖത്തറില്‍ 76,293 രൂപയും, ഒമാനില്‍ 75,763 രൂപയുമാണ്. ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് നേരിടുമ്പോഴും ഈ വിലകള്‍ ഇന്ത്യന്‍ നിരക്കുകളേക്കാള്‍ വളരെ കൂടുതലാണ്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ സ്വര്‍ണ്ണവില നിക്ഷേപകര്‍ക്കും, ആഭരണപ്രിയര്‍ക്കും കൂടുതല്‍ ആകര്‍ഷകമാണെന്നു വിദഗ്ധര്‍ പറയുന്നു. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ഇനിയും വര്‍ധിക്കാം.

അതേസമയം രാജ്യത്ത് സ്വര്‍ണ്ണം തിരുത്തല്‍ തുടരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കില്‍ കൂടുതല്‍ വിദേശീയര്‍ ഇന്ത്യന്‍ സ്വര്‍ണ്ണവിപണിയില്‍ ആകൃഷ്ടരായേക്കാം. സമ്പാദ്യം തേടുന്നവര്‍ക്ക് ഇന്ത്യയിലെ സ്വര്‍ണവില കുറയുന്നത് നേട്ടമാണ്.

X
Top