കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സിഇഎ

ലഖ്നൗ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം തൊട്ട് 7.5 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനാഗേശ്വരന്‍. സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സുസ്ഥിരത ഉറപ്പാക്കി സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാനാണ് ഇത്.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല അതിന്റെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുകയും കടം കുറയ്ക്കുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞ സിഇഎ സാമ്പത്തിക നയം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയാണ് വളര്‍ച്ച ഉറപ്പുവരുത്തുന്നതെന്ന് അറിയിച്ചു.നോമിനല്‍ വളര്‍ച്ച 10-11 ശതമാനമാണ്. 2022-23 ലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.2 ശതമാനമായി പരിഷ്‌ക്കരിക്കാനുള്ള സാധ്യതയും അദ്ദേഹം കാണുന്നു.

കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെട്ടതിനാല്‍ സ്വകാര്യ മേഖല ശക്തമായ നിക്ഷേപ വളര്‍ച്ചയ്ക്ക് തയ്യാറാണ്. വായ്പ നല്‍കാനുള്ള കഴിവ് ബാങ്കുകള്‍ക്കുണ്ട്. സര്‍ക്കാറിന്റെ കാപക്സ് പുഷില്‍ നിന്നും ബാങ്കുകള്‍ നേട്ടമുണ്ടാക്കി.

ലഖ്നൗവില്‍ വിവിധ വ്യവസായ പ്രമുഖരുമായി സംസാരിക്കവേ സിഇഎ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്.

X
Top