ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഇറാൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചേക്കും.

യെമൻ തീരത്തോടു ചേർന്നുള്ള ഏദൻ കടലിടുക്കും ചെങ്കടൽ വഴിയും ചരക്കുകളും ഉത്പന്നങ്ങളും കടത്തുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ സന്ദർശിച്ച വേളയിൽ ഇക്കാര്യവും ചർച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിൽ നിന്നും ഇന്ത്യയിലേക്കു സഞ്ചരിക്കുന്ന കപ്പലുകൾക്ക് യെമൻ തീരത്തെ ഒഴിവാക്കി കടന്നുപോകാനാകും. പേർഷ്യൻ ഉൾക്കടലും ഒമാൻ ഉൾക്കടലിലൂടെയും മാത്രം ഇറാനിൽ നിന്നുള്ള വാണിജ്യ കപ്പലുകൾക്ക് സഞ്ചരിച്ചാൽ മതിയെന്നതാണ് നേട്ടം.

ഈ മേഖലയിൽ ഹൂതികളുടെ സ്വാധീനം ദുർബലമാണ്. അതിനാൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ആക്രമണം നേരിടാതെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയും.

കൂടാതെ ഹൂതി ആക്രണത്തെ തു‌ടർന്ന് വർധിച്ച കപ്പൽ കടത്തുകൂലിയിൽ നിന്നും ഇന്ത്യയ്ക്ക് ആശ്വാസം നേടാം.

X
Top