കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

കൂടുതല്‍ റഷ്യന്‍ ഡേര്‍ട്ടി ഇന്ധനം വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാന ഉത്പാദക രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചതും റിഫൈനറി അറ്റകുറ്റ പണികളും കാരണം വിതരണം തടസ്സപ്പെടുമെന്നിരിക്കെ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. റഷ്യയില്‍ നിന്നും കൂടുതല്‍ ഡേര്‍ട്ടി ഇന്ധനങ്ങള്‍ വാങ്ങാന്‍ രാജ്യം ഒരുങ്ങുന്നു. റഷ്യയില്‍ നിന്നുള്ള സ്ലഡ്ജ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രതിദിനം 269,000 ബാരലായി ഉയരും, ബ്ലൂംബെര്‍ഗ് സമാഹരിച്ച വ്യക്തമാക്കി.

2017 ന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാത്രമല്ല, നിലവില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ഇരട്ടി അളവ്. ഡീസല്‍, ഗ്യാസോലിന്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് ദ്വിതീയ ശുദ്ധീകരണ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്.

ഉയര്‍ന്ന സള്‍ഫര്‍ ഇന്ധന എണ്ണ, വാക്വം ഗ്യാസ് ഓയില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഷിപ്പിംഗ്, വൈദ്യുതി ഉല്‍പാദനം എന്നിവയില്‍ ഉപയോഗിക്കുന്നതാണ് ഇന്ധന എണ്ണ.ടാര്‍ മണല്‍, ഓയില്‍ ഷെയ്ല്‍ അല്ലെങ്കില്‍ ദ്രാവക കല്‍ക്കരി എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഇന്ധനങ്ങളാണ് ഡേര്‍ട്ടി ഇന്ധനങ്ങള്‍.

ഇവയെ ഗ്യാസോലിന്‍, ഡീസല്‍, മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയിലേക്ക് മാറ്റാന്‍ കഴിയും,. എ്ന്നാസ് അത് കടുത്ത അളവില്‍ കണിക മലിനീകരണം, കാര്‍ബണ്‍ പുറന്തള്ളല്‍, ആവാസവ്യവസ്ഥയുടെ നാശം എന്നിവ സൃഷ്ടിക്കും

ഡേര്‍ട്ടി ഇന്ധനത്തിലെ ‘അഴുക്ക്’ എന്നത് പലപ്പോഴും വ്യത്യസ്ത ധാതുക്കളും വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച കട്ടിയുള്ള കണികകളെ സൂചിപ്പിക്കുന്നു.

X
Top