ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ന്യൂഡല്‍ഹി: ഇ-പേയ്മെന്റ് വിജയകഥ ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ജി20 അധ്യക്ഷതയിലൂടെ ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. യുപിഐ, റുപേ പോലുള്ള പേയ്മെന്റ് ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കാനാകും.അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്നതിനാല്‍ യുപിഐ, റുപ്പേ എന്നിവയ്ക്ക് ആഗോള സാധ്യതയുണ്ട്.

ഇത് പ്രയോജനപ്പെടുത്തണം, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സ് (പിഎസ്ഒ) കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ദാസ് പറഞ്ഞു.

എല്ലാവര്‍ക്കും, എല്ലായിടത്തും, എപ്പോഴും ഇ-പേയ്മെന്റുകള്‍’ (4Es) എന്ന പ്രഖ്യാപിത ലക്ഷ്യം പേയ്മെന്റ് വിഷന്‍ 2025-ന് കീഴില്‍ നിറവേറ്റാന്‍ ആര്‍ബിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിക്കുന്നു. അന്താരാഷ്ട്രവത്ക്കരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തത്സമയ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസും (യുപിഐ), സിംഗപ്പൂര്‍ തത്തുല്യ ശൃംഖല പേനൗവും ഈയിടെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനമാണ്.

ഉപഭോക്താവ് സൃഷ്ടിക്കുന്ന വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് തല്‍ക്ഷണം തത്സമയ പേയ്‌മെന്റുകള്‍ നടത്താന്‍ ഇതു വഴി സാധിക്കും. പണമടയ്ക്കുന്നയാള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പങ്കിടേണ്ട ആവശ്യമില്ല.

അതിര്‍ത്തി കടന്നുളള റീട്ടെയില്‍ പേയ്‌മെന്റുകള്‍ സാധാരണയായി അസുതാര്യവും ചെലവേറിയതുമാണ്.അതുകൊണ്ടുതന്നെ ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റ് അടിസ്ഥാന സൗകര്യ വികസനത്തിലെ നാഴികക്കല്ലാണ് യുപിഐ-പേനൗ സംയോജനം. മറ്റ് രാജ്യങ്ങളിലെ പേയ്മന്റ് സംവിധാനങ്ങളുമായും സമാന രീതിയില്‍ ബന്ധിപ്പിക്കല്‍ സാധ്യമാകും.

“പേയ്മെന്റ് ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കണം. ഇതുവഴി ഒരു പുതിയ ലോകം സാധ്യമാകും. ഇത് ജി 20 പ്രസിഡന്‍സി വര്‍ഷമാണ്. ഇന്ത്യയുടെ വിജയകഥ നമുക്ക് ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍അവതരിപ്പിക്കാം,” ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചതായി ഗവര്‍ണര്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ആഗോള സംവിധാനവുമായി കൂടുതല്‍ സംയോജിക്കപ്പെട്ടതോടെയാണ് ഇത്. യുപിഐയെ മറ്റ് രാജ്യങ്ങളിലെ പേയമന്റ് സംവിധാനവുമായി സംയോജിപ്പിക്കുന്നത് ഉപയോക്താക്കളെ കുറഞ്ഞ ചെലവിലുള്ള ഫണ്ട് കൈമാറ്റത്തിന് പ്രാപ്തരാക്കും.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് വളരെയേറെ ഉപകാരപ്പെടും. ഇന്ത്യയിലേക്കും തിരിച്ചും തത്ക്ഷണം കുറഞ്ഞ ചെലവില്‍ പണം കൈമാറ്റം ചെയ്യാം. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, യാത്ര, പണമയക്കല്‍ എന്നിവ ഇതുവഴി സുഗമമാക്കാം.

വേഗത്തിലുള്ളതും വിലകുറഞ്ഞതും സുതാര്യവുമായ അതിര്‍ത്തികടന്നുള്ള പേയ്‌മെന്റുകള്‍ നടത്തി, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുക എന്നത് ജി20 ലക്ഷ്യങ്ങളിലൊന്നാണ്. നിലവില്‍ ഇന്ത്യയാണ് ജി20 അധ്യക്ഷസ്ഥാനത്തുള്ളത്.

X
Top