ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനാകുമെന്ന് സര്‍ക്കാര്‍. സാമ്പത്തിക പരിഷ്‌കാരങ്ങളും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവുമാണ് വിദേശ നിക്ഷേപത്തിന് പാതയൊരുക്കുക. 2021-22ല്‍, 83.6 ബില്യണ്‍ ഡോളറിന്റെ ‘എക്കാലത്തെയും ഉയര്‍ന്ന’ വിദേശ നിക്ഷേപമാണ് രാജ്യത്തെ തേടിയെത്തിയത്.
എന്നാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എഫ്ഡിഐ ഇക്വിറ്റി ഒഴുക്ക് 6 ശതമാനം കുറഞ്ഞ് 16.6 ബില്യണ്‍ ഡോളറായി. 101 രാജ്യങ്ങളില്‍ നിന്നാണ് കഴിഞ്ഞവര്‍ഷം നിക്ഷേപങ്ങളെത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 31 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 57 മേഖലകളിലേയ്ക്കായിരുന്നു വിദേശനിക്ഷങ്ങളുടെ ഒഴുക്ക്.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിന്റെയും പശ്ചാത്തലത്തില്‍, നടപ്പ് വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പാതയിലാണ് രാജ്യമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു. ഇതിനായി സര്‍ക്കാര്‍ ഉദാരവും സുതാര്യവുമായ നയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചട്ടങ്ങളും നിയന്ത്രണങ്ങളും കുറച്ച് ബിസിനസ് എളുപ്പമാക്കുകയായിരുന്നു. ഗുണനിലവാരമില്ലാത്തതും അപകടകരവുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുറയ്ക്കാനമായി, പ്രസ്താവന പറഞ്ഞു.2021-22ല്‍ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായപ്പോള്‍ (877.8 കോടി രൂപ) കയറ്റുമതി 61 ശതമാനം ഉയര്‍ന്ന് 326 ദശലക്ഷം ഡോളറിലെത്തിയിരുന്നു.