Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം: മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം ഏഷ്യ പസഫിക്കിലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയില്‍ വര്‍ദ്ധിച്ചു. ഇതോടെ സമ്പദ് വ്യവസ്ഥയെ കാര്‍ബണില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റുക കഠിനമായി. നിലവില്‍ ഹരിതഗൃഹ വാതകം പുറന്തള്ളുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ മുക്കാല്‍ ഭാഗവും കല്‍ക്കരി ഇന്ധനത്തില്‍ നിന്നാണ്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം പ്രതിവര്‍ഷം 10 ശതമാനത്തിലധികം വര്‍ദ്ധിച്ച് 757.82 ടെറാവാട്ട് മണിക്കൂറായതായി സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ദശകത്തിലെ വേഗതയുള്ള വളര്‍ച്ചയായി ഇത് പരിണമിക്കും. സ്വതന്ത്ര തിങ്ക് ടാങ്കായ എംബറിന്റെ ഡാറ്റ വിശകലനം അനുസരിച്ച് മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തില്‍ ഇന്ത്യയുടെ കുതിപ്പ് ഏഷ്യ പസഫിക്കിലെ ശരാശരിയേക്കാള്‍ 14 മടങ്ങ് വേഗത്തിലാണ്. ഉഷ്ണ തരംഗവും സാമ്പത്തിക പുനരുജ്ജീവനവും കാരണം മൊത്തത്തിലുള്ള വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെയാണ് ഇത്.

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനം ഇന്ത്യയേക്കാള്‍ വേഗത്തില്‍ വളര്‍ന്ന ഒരേയൊരു മേഖല യൂറോപ്യന്‍ യൂണിയന്‍ മാത്രമാണ്. റഷ്യന്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് മേഖല കല്‍ക്കരിയിലേയ്ക്ക് കൂടുമാറിയത്. കല്ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ച ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയും ജപ്പാനും മാത്രമാണ്.

ഐക്യരാഷ്ട്രസഭയുടെ സിഒപി27 കാലാവസ്ഥാ ഉച്ചകോടിയില്‍ രാജ്യം അതിന്റെ ഡീകാര്‍ബണൈസേഷന്‍ തന്ത്രം ഈയിടെ അവതരിപ്പിച്ചിരുന്നു. ഏറ്റവും വലിയ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഡീകാര്‍ബണൈസേഷന്‍ പോളിസി അവതരിപ്പിക്കുന്ന അവസാനത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി.

X
Top