Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രാജ്യത്തെ ആളോഹരി വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ

ദില്ലി: ഇന്ത്യയിലെ വാർഷിക പ്രതിശീർഷ വരുമാനം കൊവിഡിന് മുൻപത്തേതിലും താഴ്ന്ന നിലയിൽ. 2021-22 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനം 91481 രൂപയാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പറയുന്നു.
എന്നാൽ നെറ്റ് നാഷണൽ ഇൻകം അടിസ്ഥാനമാക്കിയുള്ള പ്രതീശീർഷ വരുമാനം 2022 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനമായി.
2019 – 20 കാലത്ത് വില സ്ഥിരത അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ വരുമാനം 94270 രൂപയായിരുന്നു. 2020 – 21 കാലത്ത് ഇത് 85110 രൂപയിലേക്ക് താഴ്ന്നു. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് ഇതിന് കാരണം.
നിലവിലെ വിലയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ 2021-22 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനം 18.3 ശതമാനം ഉയർന്ന് 1.5 ലക്ഷം രൂപയായിട്ടുണ്ട്. 2020 -21 കാലത്ത് ഇത് 1.27 ലക്ഷം രൂപയും 2019 – 20 കാലത്ത് ഇത് 1.32 ലക്ഷം രൂപയുമായിരുന്നു. രാജ്യത്തിന്റെ പുരോഗതിയുടെ നേർചിത്രമാണ് പലപ്പോഴും പ്രതിശീർഷ വരുമാനം.

X
Top