ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

കല്‍ക്കരി ഉത്പാദനം 1 ബില്യണ്‍ ടണ്ണാക്കി ഉയര്‍ത്തുക ലക്ഷ്യം

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ 1 ബില്യണ്‍ ടണ്‍ കല്‍ക്കരി ഉത്പാദനം ലക്ഷ്യം വയ്ക്കുകയാണ് കല്‍ക്കരി മന്ത്രാലയം. ആദ്യമായാണ് ഇത്രയും അളവിന്റെ പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ കാപക്സ് ലക്ഷ്യം 21030 കോടി രൂപയായി നിശ്ചയിച്ചു.

കല്‍ക്കരി മേഖലയിലെ ഉല്‍പ്പാദനം, കാര്യക്ഷമത, സുസ്ഥിരത, പുതിയ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ വര്‍ധിപ്പിച്ച് ആത്മനിര്‍ഭര്‍ ഭാരത് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 കര്‍മ്മപദ്ധതി. വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന നന്നായി രൂപകല്പന ചെയ്ത ഒരു റോഡ്മാപ്പ് ആണ് ഇത്. മൈനിംഗ് ഡവലപ്പര്‍മാരുടേയും ഓപറേറ്റര്‍മാരുടേയും വൈദഗ്ധ്യം വര്‍ധിപ്പിച്ച് സിഐഎല്‍ (കോള്‍ ഇന്ത്യ) യുടെ ശേഷി ഉയര്‍ത്തുക മറ്റൊരു ലക്ഷ്യമാണ്.

ഉപേക്ഷിച്ച മൈനുകള്‍ വരുമാനമുണ്ടാക്കുന്ന തരത്തില്‍ പുനരുജ്ജീവിപ്പിക്കും. ഇറക്കുമതി കുറയ്ക്കുന്നതിനായി രാജ്യത്ത് കോക്കിംഗ് കല്‍ക്കരി ലഭ്യത വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം പറഞ്ഞു.ഗുണനിലവാരമുള്ള കല്‍ക്കരി വിതരണം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മന്ത്രാലയത്തോടൊപ്പം കല്‍ക്കരി കമ്പനികളുമുണ്ട്.

X
Top