Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും നിയന്ത്രണം വന്നേക്കും

ബെംഗളൂരു: യുപിഐ ഇടപാടുകളിൽ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളുടെ വർധിച്ചുവരുന്ന വിപണി ആധിപത്യം കുറക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് റിപ്പോർട്ട്.

ഇന്ത്യയിൽ വളർന്നുവരുന്ന ഫിൻ ടെക് കമ്പനികൾക്ക് കൂടി വിപണിവിഹിതം ലഭിക്കുന്ന രീതിയിൽ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന.

അതായത് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട ആഭ്യന്തര കമ്പനികൾക്ക് കൂടി വളർച്ചയ്ക്കുള്ള അവസരം ഉണ്ടാക്കണം എന്ന നിലയിലാണ് ഗൂഗിൾ പേ, ഫോൺ പേ എന്നിവയെ നിയന്ത്രിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ യുപിഐ സേവനം നൽകുന്ന ഏറ്റവും വലിയ കമ്പനിയായ പേ ടി എമ്മിന്റെ വിപണി വിഹിതം മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

86 % ഇടപാടുകളും ഗൂഗിൾ പേയും ഫോൺ പേയും നിയന്ത്രിക്കുന്നതാണ് സർക്കാരിന് ആശങ്കയുണ്ടാക്കുന്നത്. നേപ്പാൾ, സിങ്കപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ യുപിഐ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോൺ പേ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യാന്തര പേയ്‌മെന്റുകൾക്കായി യുപിഐ വിപുലീകരിക്കാൻ ഈ വർഷം ആദ്യം ഗൂഗിൾ പേയും എൻപിസിഐയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. ഇതും ഇവരുടെ ആധിപത്യം കൂട്ടാൻ സഹായിക്കും.

ഈ സാഹചര്യത്തിലാണ് ചെറുകിട ഫിൻ ടെക് കമ്പനികൾക്ക് പിന്തുണ നൽകാൻ സർക്കാർ ആലോചിക്കുന്നത്.

X
Top