ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

2030ഓടെ ഇന്ത്യയിൽ 6ജി യാഥാർഥ്യമാകും

2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6ി വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്.

2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി 5ജി സേവനം രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്നത് രാജ്യത്തെ 400 നഗരങ്ങളിൽ 5ജി സേവനം ലഭ്യമായി. വെറും ആറ് മാസത്തെ ഇടവേളയിൽ 6ജി വേഗത കൈവരിക്കാൻ സജ്ജമാവുകയാണ് ഇന്ത്യ.

നൂറിരട്ടി വേഗം

നിലവിൽ 700 എംബിപിഎസ്-1 ജിബിപിഎസ് വേഗമാണ് 5ജി ഉപയോക്താക്കൾക്ക് നൽകുന്നത്. 6ജിക്ക് 5ജിയെക്കാൾ നൂറിരട്ടി വേഗത ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

‘6ജിയുടെ വരവോടെ ഡിജിറ്റൽ ലോകവും യാഥാർത്ഥ്യവും തമ്മിൽ ഇതുവരെ കാണാത്തത്ര ഇഴുകി ചേരും. ലോകത്തെ എവിടെ നിന്നും ജോലി ചെയ്യാനും പുതിയ സംസ്‌കാരവും നാടും കാണാനും അനുഭവിക്കാനുമുള്ള അവസരം 6ജി ഒരുക്കും’- സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സൺ പറഞ്ഞു.

സോഷ്യൽ മീഡിയയുടെ ഭാവി തലമായ മെറ്റാവഴേ്‌സിൽ വലിയ പ്രാധാന്യമാണ് 6ജിക്ക് ഉള്ളത്. യഥാർത്ഥ ലോകത്ത് നിന്ന് ഡിജിറ്റൽ ലോകത്തിലേക്ക് ഇനി ജനങ്ങൾക്ക് മാറാൻ സെക്കൻഡുകൾ മതി.

ആരോഗ്യം, കാർഷികം, റോബോട്ടിക്‌സ് എന്നീ രംഗങ്ങളിലെല്ലാം 6ജിക്ക് വലിയ പങ്ക് വഹിക്കാനാകും. മനുഷ്യന്റെ ഇടപെൽ ഇല്ലാതെ തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ 6ജി സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീനുകൾക്ക് സാധിക്കും.

ഇന്ത്യയിൽ 6ജി

രണ്ട് ഘട്ടമായാകും ഇന്ത്യയിൽ 6ജി എത്തുക. ആദ്യ ഘട്ടം 2023-2025 കാലത്താകും. ഈ സമയത്താണ് പുതിയ ആശയങ്ങളുടെ രൂപീകരണവും പരീക്ഷണങ്ങളും നടക്കുക.

2025-2030 വർഷങ്ങളിൽ സർക്കാർ വാണിജ്യവത്കരണ നടപടികളിലേക്കും മറ്റും കടക്കും. ഇതിനെല്ലാമായി 10,000 കോടിയുടെ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

X
Top