ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

നാലാം പാദത്തിൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​പാ​​​ദ​​​ത്തി​​​ൽ 7.8 ശ​​​ത​​​മാ​​​നം സാ​​​​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കൈ​​​രി​​​ച്ച് ഇ​​​ന്ത്യ. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ സ​​​മാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 6.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഉ​​​ത്പാ​​​ദ​​​ന, നി​​​ർ​​​മാ​​​ണ, മൈ​​​നിം​​​ഗ്, സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കു​​​തി​​​പ്പാ​​​ണു നി​​​ല​​​വി​​​ലെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം.

ഇ​​​തോ​​​ടെ, ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന സാ​​​​​​മ്പത്തി​​​ക​​​ ശ​​​ക്തി​​​യെ​​​ന്ന നേ​​​ട്ടം ഇ​​​ന്ത്യ തി​​​രി​​​ച്ചു​​​ പി​​​ടി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ൽ 8.6 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ സ​​​​​​മ്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച. ഇ​​​ത് മാ​​​ന്ദ്യ​​​ഭീ​​​തി​​​യെ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഈ ​​​കു​​​തി​​​പ്പി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണു തു​​​ട​​​ർ​​​പാ​​​ദ​​​ത്തി​​​ലും ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യി മു​​​ന്നേ​​​റി​​​യ​​​ത്.

മാ​​​ർ​​​ച്ച്‌പാ​​​ദ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ, 2024 സാ​​​​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ വ​​​ള​​​ർ​​​ച്ചാ നി​​​ര​​​ക്ക് 8.2 ശ​​​ത​​​മാ​​​ന​​​മാ​​​യെ​​​ന്ന് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്നു. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​വും ഐ​​​എം​​​എ​​​ഫ് 7.8 ശ​​​ത​​​മാ​​​ന​​​വും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ട​​​ത്താ​​​ണ് ഈ ​​​കു​​​തി​​​പ്പ്.

ക​​​ഴി​​​ഞ്ഞ സാ​​​​​​മ്പ​​​ത്തി​​​വ​​​ർ​​​ഷം ക​​​യ​​​റ്റു​​​മ​​​തി 2.62 ശ​​​ത​​​മാ​​​ന​​​വും ഇ​​​റ​​​ക്കു​​​മ​​​തി 10.95 ശ​​​ത​​​മാ​​​ന​​​വും മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ർ​​​ധി​​​ച്ചു. ഉ​​​ത്പാ​​​ദ​​​ന-​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. മ​​​ണ്‍സൂ​​​ണ്‍ കാ​​​ലം തെ​​​റ്റി​​​യെ​​​ങ്കി​​​ലും കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല പി​​​ടി​​​ച്ചു​​​നി​​​ന്നു.

ക​​​ഴി​​​ഞ്ഞ സാ​​​​​​മ്പ​​​ത്തി​​​വ​​​ർ​​​ഷം ഈ ​​​മേ​​​ഖ​​​ല 1.4 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ. 0.7 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ലോ​​​ക​​​ത്തെ പ്ര​​​ധാ​​​ന സാ​​​​​​മ്പ​​​ത്തി​​​ക​​​ശ​​​ക്തി​​​ക​​​ൾ, ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കാ​​​ര​​​ണം വ​​​ള​​​ർ​​​ച്ചാ​​​മാ​​​ന്ദ്യം നേ​​​രി​​​ടു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ കു​​​തി​​​പ്പെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. ഈ ​​​ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തി​​​ൽ 2.7 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ചി​​​ക്കു​​​ന്ന വ​​​ള​​​ർ​​​ച്ച.

യൂ​​​റോ​​​സോ​​​ണി​​​ന്‍റെ​​​യും ചൈ​​​ന​​​യു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച യ​​​ഥാ​​​ക്ര​​​മം 0.8, 5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഒ​​​തു​​​ങ്ങു​​​മെ​​​ന്നും ഐ​​​എം​​​എ​​​ഫ് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ധ​​​ന​​​ക്ക​​​മ്മി 16.53 ല​​​ക്ഷം കോ​​​ടി
2023-24 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ (ജി​​​ഡി​​​പി) 5.63 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ധ​​​ന​​​ക്ക​​​മ്മി. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച 5.8 ശ​​​ത​​​മാ​​​ന​​​ത്തെ​​​ക്കാ​​​ൾ ഭേ​​​ദ​​​മാ​​​ണി​​​തെ​​​ന്ന് കം​​​ട്രോ​​​ള​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് അ​​​ക്കൗ​​​ണ്ട്സ് പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ൽ 16.53 ല​​​ക്ഷം കോ​​​ടി​​​യാ​​​ണ് വ​​​രു​​​മാ​​​ന​​​വും ചെ​​​ല​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം. 17.34 ല​​​ക്ഷം കോ​​​ടി​​​യാ​​​ണു കേ​​​ന്ദ്രം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

X
Top