ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ ആഗോള എണ്ണവില കുറച്ചു: മന്ത്രി ഹർദീപ് സിംഗ് പുരി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ആഗോള ക്രൂഡ് വില താങ്ങാനാവുന്ന തരത്തിൽ നിലനിർത്തുന്നുവെന്ന് ഇന്ത്യയുടെ ഊർജ മന്ത്രി ഹർദീപ് സിംഗ് പുരി. റഷ്യൻ എണ്ണ വാങ്ങിയതിന് ലോകം ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യ, മിഡിൽ ഈസ്റ്റേൺ ഓയിൽ കൂടുതൽ വാങ്ങാൻ തുടങ്ങിയാൽ, എണ്ണ വില 75- 76 ഡോളർ ആയിരിക്കില്ലെന്നും, ഇത് 150 ഡോളറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്നു ലോകം മുഴുവൻ റഷ്യയെ ഒറ്റപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ വഴി റഷ്യയെ വരിഞ്ഞുമുറുകാനും, ഉപരോധം ഏർപ്പെടുത്താനുമാണ് പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ ശ്രമിച്ചത്. എന്നാൽ ഇന്ത്യ നിഷ്പഷ നിലപാട് സ്വീകരിച്ചു. അന്നുമുതൽ ഇന്ത്യയ്ക്കു റഷ്യ എണ്ണ ഡിസ്‌കൗണ്ടഡ് നിരക്കിൽ നൽകുന്നു. രാജ്യത്തെ പണപ്പെരുപ്പം അതിവേഗം നിയന്ത്രിക്കാൻ സാധിച്ചതും ഇതുകൊണ്ട് തന്നെ.

ആഗോള എണ്ണവില കുതിച്ചുയർന്നിരുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ ലഭിച്ചത് ഇന്ത്യ മുതലെടുത്തു. ഇതോടെ ലോകത്തെ പ്രധാന എണ്ണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ പ്രധാന വിതരണക്കാരായി റഷ്യ മാറുകയായിരുന്നു. ഇന്ത്യയുടെ ശ്രദ്ധ ഗൾഫ് മേഖലയിൽ നിന്നു മാറിയതോടെ മിഡിൽ ഈസ്റ്റ് ഡിമാൻഡ് കുറയുകയും എണ്ണവില താഴുകയുമായിരുന്നു.

ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 36 ശതമാനത്തോളം ഒരുവേള റഷ്യ നിറവേറ്റിയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയുടെ മിഡിൽ ഈസ്റ്റേൺ എണ്ണ ഇറക്കുമതി റെക്കോഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു ശേഷം ഇന്നാണ് ആഗോള എണ്ണവില വീണ്ടും 80 ഡോളർ പിന്നിടുന്നത്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 81.63 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 76.43 ഡോളറുമാണ് നിലവാരം.

ചെങ്കടലിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും, മിഡിൽ ഈസ്റ്റിൽ വ്യാപകമായ സംഘർഷ സാഹചര്യവും, ചൈനയുടെ വർധിക്കുന്ന എണ്ണ ആവശ്യകതയുമാണ് നിലവിൽ എണ്ണയെ മുകളിലേയ്ക്കു നയിക്കുന്ന കാര്യങ്ങൾ. ഇത്തരം അനിശ്ചിതത്വം സാധാരണഗതിയിൽ ഊർജ്ജ വില വർദ്ധിപ്പിക്കും. എന്നാൽ യുഎസിൽ നിന്നുള്ള റെക്കോഡ് ഉൽപ്പാദനവും, ആഗോള സാമ്പത്തിക മാന്ദ്യ സൂചനകളും, പണപ്പെരുപ്പവും വിലയെ സമ്മർദത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നു.

എണ്ണവില ഉയരുമോ എണ്ണ ആശങ്ക തനിക്കില്ലെന്നും, ഉയർന്ന വില ഡിമാൻഡ് കുറയ്ക്കുമെന്നതു വസ്തുതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ആഗോള എണ്ണവില കൂപ്പുകുത്തിയെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടങ്ങൾ ഇതുവരെ പൂർണമായി മറികടക്കാൻ സാധിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഡീസൽ ലിറ്ററിന് മൂന്നു രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് റിപ്പോർട്ട്. ഒരുവേള ഇതു പോസിറ്റീവ് ആയിരുന്നുവെങ്കിലും, ഇപ്പോൾ വീണ്ടും നഷ്ടത്തിലാണെന്നും, പെട്രോളിലെ ലാഭം വെറും 3- 4 രൂപയായി കുറഞ്ഞെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. നിലവിൽ ആഗോള എണ്ണവില വീണ്ടും വർധിച്ച സാഹചര്യത്തിൽ റീട്ടെയിൽ വിലയിൽ ഉടൻ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.

X
Top