ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യന്‍ ക്രൂഡ് ഇറക്കുമതിക്ക് ചൈനീസ് കറൻസി

രൂപ-റൂബിള് ഇടപാടിന് തടസ്സം നേരിട്ടതോടെ രാജ്യത്തെ ചില എണ്ണ ശുദ്ധീകരണ കമ്പനികള് ചൈനീസ് കറന്സി നല്കി റഷ്യന്; എണ്ണ ഇറക്കുമതി ചെയ്യാന് തുടങ്ങിയതായി റിപ്പോര്ട്ട്. പാശ്ചാത്യ ഉപരോധം മൂലം പണമിടപാട് ഡോളറില് തീര്പ്പാക്കാന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണിത്.

അസംസ്കൃത എണ്ണ ഇറക്കുമതിക്ക് ആഗോള വ്യാപകമായി ഡോളറാണ് ഉപയോഗിച്ചുവന്നിരുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം ഡോളര്, യൂറോ ഇടപാടുകള്ക്ക് തടസ്സം നേരിട്ടപ്പോഴാണ് പ്രാദേശിക കറന്സികള് ഉപയോഗിച്ച് ക്രൂഡ് ഓയില് ഇറക്കുമതിക്ക് ഇന്ത്യ മുതിര്ന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇതിനകം റഷ്യ മാറിയിരുന്നു. രൂപ-റൂബിൾ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ തുടക്കത്തിൽ വിജയം കണ്ടില്ല.

റഷ്യൻ ബാങ്കുകളുടെ ഇന്ത്യയിലെ വോസ്ട്രോ അക്കൗണ്ടുകളിൽ രൂപ കുമിഞ്ഞു കൂടുന്ന സാഹചര്യവും ഉണ്ടായി. ഇന്ത്യയിൽനിന്ന് വലിയ തോതിൽ കയറ്റുമതി ഇല്ലാത്തതിനാൽ സ്വാഭാവികമായും ഇരു കറൻസികളും തമ്മിലുള്ള ഇടപാട് തടസ്സപ്പെട്ടു.

അതേസമയം, ചൈനീസ് കറന്സിയായ യുവാനുമായുള്ള ഇടപാടിന് നേരത്തെതന്നെ റഷ്യ നീക്കം തുടങ്ങിയിരുന്നു. റഷ്യന് സമ്പദ്വ്യവസ്ഥയില് യുവാന് നിലവില് കൂടുതല് സ്വാധീനമുണ്ട്. റഷ്യയില് നിന്ന് ഏറ്റവും കൂടുതല് ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന് ഓയില് കോര്പറേഷന് ജൂണില് യുവാനിലാണ് പണം നല്കിയതെന്ന് റിപ്പോര്ട്ടുകളുണ്ട്.

ഇതാദ്യമായാണ് റഷ്യയില് നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്ക് ഒരു ഇന്ത്യന് കമ്പനി ചൈനീസ് കറന്സി ഉപയോഗിക്കുന്നത്.

രാജ്യത്തെ മൂന്ന് സ്വകാര്യ റിഫൈനറികളില് രണ്ടെണ്ണമെങ്കിലും റഷ്യയില് നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുവാനിലാണ് ഇടപാട് നടത്തുന്നതെന്നും റിപ്പോര്ട്ടുകളുണ്ട്.

റിയലന്സ് ഇന്ഡസ്ട്രീസ്, നായാര എനര്ജി, എച്ച്പിസിഎല് മിത്തല് എനര്ജി ലിമിറ്റഡ് എന്നിവ രാജ്യത്തെ സ്വകാര്യമേഖലയിലെ വന് കിട എണ്ണ ശുദ്ധീകരണ കമ്പനികളാണ്. അതേസമയം, യുവാനിലുള്ള ഇടപാട് സംബന്ധിച്ച റിപ്പോര്ട്ടുകളോട് കമ്പനികള് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുവാനെ ആഗോള കറന്സിയായി ഉയര്ത്താനുള്ള ചൈനയുടെ ശ്രമങ്ങള്ക്ക് ഇത് ഗുണകരമായി. റഷ്യന് എണ്ണ വ്യാപാരത്തിന് യുവാനിലുള്ള ഇടപാട് പ്രോത്സാഹിപ്പിക്കാനാന് തന്ത്രപരമായ നീക്കത്തിലാണ് ചൈനീസ് ബാങ്കുകള്.

റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്; പ്രകാരം റോസ്നെഫ്റ്റ്, ലിറ്റാസ്കോ, ഗാസ്പ്രോം നെഫ്റ്റ് എന്നീ റഷ്യന് കമ്പനികളില് നിന്നും ദുബായ് ആസ്ഥാനമായുള്ള വ്യാപാരികളില് നിന്നുമാണ് ഇന്ത്യന് കമ്പനികള്; വന് തോതില് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്യുന്നത്.

അതുകൊണ്ടുതന്നെ യു.എ.ഇ. ദിര്ഹത്തിലും രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികള് ഇടപാട് നടത്തുന്നുണ്ട്.

ചൈനയുമായി അസ്വാരസ്യമുള്ളതിനാല് റഷ്യയില് നിന്നുള്ള ഇറക്കുമതികള്ക്ക് യുവാന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കമ്പനികളോടും ബാങ്കുകളോടും സര്ക്കാര് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു.

അതുകൊണ്ടുതന്നെ റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള പണമിടപാടുകള് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്.

റോസ്നെഫ്റ്റ് വഴിയുള്ള ഇറക്കുമതിക്ക് ഡോളറില് പണം നല്കാനുള്ള ഐ.ഒ.സിയുടെ ശ്രമം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരസരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദുബായ് ആസ്ഥാനമായുള്ള സണ്ഷിപ്പ് മാനേജുമെന്റിന്റെ എന്.എസ്. ബോറ ടാങ്കര് വഴിയായിരുന്നു ഇറക്കുമതി.

റോസ്നെഫ്റ്റുമായുള്ള ഈ ഇടപാട് സ്വകാര്യ മേഖലയിലെ ബാങ്കായ ഐ.സി.ഐ.സി.ഐ. വഴി പിന്നീട് നടത്തിയതായാണ് റിപ്പോര്ട്ടുകള്. ഒരു സ്വകാര്യ എണ്ണ ശുദ്ധീകരണ കമ്പനിയും റഷ്യയില് നിന്നുള്ള എണ്ണ ഇടപാടിനായി ഇതേ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ട്.

ഐ.ഒ.സി. പിന്നീട് നടത്തിയ റോസ്നെഫ്റ്റ് വഴിയുള്ള എണ്ണ ഇറക്കുമതികള്ക്കെല്ലാം ഇതേ സംവിധാനം ഉപയോഗിച്ചാണ് യുവാന് കൈമാറിയതെന്നും പറയുന്നു. ഇടപാടിന് തടസ്സം നേരിടുമ്പോഴെല്ലാം ഐ.ഒ.സി. ഇത്തരത്തില് യുവാന് നല്കി പരിഹരിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, ഇരുകമ്പനികളും ഇതേക്കുറിച്ച് പ്രതികരിക്കാന് തയ്യാറായിട്ടില്ല. മറ്റൊരു പൊതുമേഖല കമ്പനിയായ ബി.പി.സി.എലും യുവാന് നല്കി റഷ്യന് എണ്ണ ഇറക്കുമതി ചെയ്യാന് ശ്രമം നടത്തുന്നുണ്ടെന്ന് വിശ്വസീനയ കേന്ദ്രങ്ങള് പറയുന്നു.

റഷ്യയില് നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി റെക്കോഡ് നിലവാരത്തിലാണിപ്പോള്. മെയ് മാസത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യന് ക്രൂഡ് ആയിരുന്നു.

X
Top