ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ന്യൂഡൽഹി: ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യലോകം റഷ്യയിൽ നിന്നുളള ക്രൂഡോയിലിന് നിശ്ചയിച്ച വില പരിധിക്കു മുകളിലാണ് ഇന്ത്യയുമായുള്ള എണ്ണ വ്യാപാരമെന്ന് റിപ്പോർട്ടുകൾ.

പശ്ചാത്യ ലോകത്തിന്റെ വില പരിധിക്കും ഏകദേശം 20 ഡോളർ മുകളിലായി 80 ഡോളർ നിലവാരത്തിലാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നതെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡോയിൽ ഉപഭോക്താവായ ഇന്ത്യ, 2022 മുതൽ പാശ്ചാത്യ ലോകത്തിന്റെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്നും ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡോയിൽ വാങ്ങുന്നുണ്ട്. നിലവിൽ ബാരലിന് 4-5 ഡോളർ വിലക്കുറവിലാണ് ഇന്ത്യയ്ക്കുള്ള ക്രൂഡോയിൽ റഷ്യ നൽകുന്നത്.

രാജ്യാന്തര വിപണി

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ഒരു ശതമാനം നഷ്ടം നേരിട്ടാണ് പ്രധാന ക്രൂഡോയിൽ ഫ്യൂച്ചർസ് ക്ലോസ് ചെയ്തത്.

10 മാസക്കാലയളവിലെ ഉയർന്ന നിലവാരത്തിലേക്ക് ക്രൂഡോയിൽ വില എത്തിയതോടെ ട്രേഡർമാർ ലാഭമെടുപ്പിന് തുനിഞ്ഞതും ഉയർന്ന പലിശ നിരക്ക് ദീർഘകാലം തുടരുന്നതിന്റെ പ്രത്യാഘാതം സംബന്ധിച്ച ആശങ്കയുമാണ് ക്രൂഡോയിൽ വിലയിൽ ഇടിവിന് വഴിതെളിച്ചത്.

“ക്രൂഡോയിൽ ഫ്യൂച്ചർസ് പുൾബാക്ക് റാലിക്കുള്ള ശ്രമത്തിലായിരുന്നു. 100 ഡോളർ നിലവാരത്തിന് തൊട്ടടുത്തേക്ക് വരെ കുതിച്ചെത്തി.

എന്നാൽ പൊടുന്നനെ എനർജി ട്രേഡർമാർ ലാഭമെടുക്കാൻ ശ്രമിക്കുകയായിരുന്നു,” ഡേറ്റ & അനലിറ്റിക്സ് സ്ഥാപനമായ ഒഎഎൻഡിഎ, സീനിയർ മാർക്കറ്റ് അനലിസ്റ്റ് എഡ്വേർ‍ഡ് മോയ പറഞ്ഞു.

X
Top