കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,050 കോടി ഡോളറായി കുറഞ്ഞു. ജൂലായ്-സെപ്തംബർ മാസങ്ങളിൽ കറന്റ് അക്കൗണ്ട് കമ്മി 1140 കോടി ഡോളറായിരുന്നു.
സേവന മേഖലയിലെ കയറ്റുമതി മൂല്യത്തിലുണ്ടായ വർദ്ധനയാണ് പ്രധാനമായും ഗുണമായത്.
ഇതോടൊപ്പം ആഗോള വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രിയമേറിയതും ഇറക്കുമതി മൂല്യം കുറഞ്ഞതും കറന്റ് അക്കൗണ്ട് കമ്മി കുറയാൻ സഹായിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് കമ്മി മുൻവർഷത്തേക്കാൾ കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.