ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 600 ബില്യൺ ഡോളർ കടന്നു. ജൂലായ് 14ന് അവസാനിച്ച ആഴ്ചയിൽ, 12.74 ബില്യൺ ഡോളറിന്റെ വർധനയോടെ 609.02 ബില്യൺ ഡോളറായാണ് വിദേശനാണ്യ കരുതൽശേഖരം ഉയർന്നത്.
കഴിഞ്ഞ ആഴ്ചയിൽ ഫോറെക്‌സ് കരുതൽ ശേഖരം 1.23 ബില്യൺ ഡോളർ ഉയർന്ന് 596.28 ബില്യൺ ഡോളറിലെത്തിയിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് ഡാറ്റ പ്രകാരം, ജൂലൈ 14 ന് അവസാനിച്ച ആഴ്ചയിൽ, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ശേഖരം 11.2 ബില്യൺ ഡോളറിൽ നിന്ന് 540.17 ബില്യൺ ഡോളറായി ഉയർന്നു.
ജൂലൈ ഏഴിന് അവസാനിച്ച ആഴ്ചയിൽ വിദേശ കറൻസി ശേഖരം 989 മില്യൺ ഡോളർ ഉയർന്ന് 528.968 ബില്യൺ ഡോളറിലെത്തിയിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരത്തിലുളള പൗണ്ട്, യൂറോ, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധനയും മൂല്യത്തകർച്ചയുമാണ് ഇതിന്റെ പിന്നിലെ കാരണമാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയുടെ സ്വർണശേഖരം 1.14 ബില്യൺ ഡോളർ ഉയർന്ന് 45.2 ബില്യൺ ഡോളറിലെത്തിയതായും ആർബിഐ അറിയിച്ചു. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആർ) 250 മില്യൺ ഡോളർ ഉയർന്ന് 18.48 ബില്യൺ ഡോളറിലെത്തി.
ആർബിഐയുടെ കണക്കുകൾ പ്രകാരം, റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫിലുള്ള ഇന്ത്യയുടെ കരുതൽ ശേഖരം 158 മില്യൺ ഡോളർ ഉയർന്ന് 5.18 ബില്യൺ ഡോളറായി.