Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടി

ദില്ലി: നവംബർ 15 മുതൽ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്(Marriages).

ഇതിലൂടെ 4.25 ലക്ഷം കോടിയോളം രൂപ വിവാഹ വിപണിയിലേക്ക്(Wedding Market) എത്തുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി/CAIT). 2023 ൽ ഇതേ കാലയളവിൽ നടന്നത് 32 ലക്ഷം വിവാഹങ്ങളാണ്.

ജനുവരി 15 മുതൽ ജൂലൈ 15 വരെ 42 ലക്ഷത്തിലധികം വിവാഹങ്ങൾ രാജ്യത്ത് നടന്നുകഴിഞ്ഞു. അഞ്ചര ലക്ഷം കോടി രൂപയാണ് ഇതിന്റെ ചെലവായതെന്ന് സിഎഐടിയുടെ സർവേയിൽ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ഒരു കോടി വിവാഹങ്ങൾ ആണ് നടക്കുന്നത്, ഇത് ഇന്ത്യൻ വിവാഹ വിപണിയെ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ വ്യവസായമാക്കി മാറ്റുന്നു.

ഗോവ, ജയ്പൂർ, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങൾ. ഇപ്പോൾ മാറിയ ട്രെൻഡ് അനുസരിച്ച്, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങൾ എന്നിവയ്‌യാണ് ആളുകൾക്ക് പ്രിയം. ഇതിനായി ചെലവഴിക്കാൻ മടി കാണിക്കാറില്ലെന്നും ഐപിഒ ഇന്ത്യ വ്യക്തമാക്കുന്നു.

വിവാഹ സീസണിൽ ആഭരണങ്ങൾ, സാരികൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ ആവശ്യകത കുത്തനെ ഉയരും. 2024 ലെ വിവാഹ സീസണിന്റെ കൊട്ടിക്കലാശം കൂടിയാകും ഇത്.

അതേസമയം, വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതൽ ആരംഭിക്കുമെന്നും ജൂലൈ വരെ തുടരും.

X
Top