ന്യൂഡല്‍ഹി: അരികയറ്റുമതി നിയന്ത്രിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആഭ്യന്തര വിതരണം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാഷ്ട്രമാണ് ഇന്ത്യ.
അതുകൊണ്ടുതന്നെ നടപടി ആഗോള ഭക്ഷ്യവിപണിയെ താറുമാറാക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ‘ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും ഇന്ത്യയുടെ കൈയ്യിലാണ്. രാജ്യം കയറ്റുമതി നിയന്ത്രിക്കുന്നതോടെ പട്ടിണി നേരിടുന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും,’ റിപ്പോര്‍ട്ട് പറയുന്നു.
20 ശതമാനത്തോളം വരുന്ന നുറുക്കലരിയുടെ കയറ്റുമതി തടയാനുള്ള നീക്കമാണ് രാജ്യം നടത്തുന്നത്. പ്രാദേശിക വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തീരുമാനം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭക്ഷ്യ, വാണിജ്യ. സാമ്പത്തിക കാര്യമന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. അരിയുടെ 90 ശതമാനം ഉത്പാദനവും ഉപഭോഗവും ഏഷ്യയിലാണ് നടക്കുന്നത്.