ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യ കടാശ്വാസം നൽകണമെന്ന് മാലദ്വീപ് പ്രസിഡന്റ്

മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ അയവു വരുത്താനുള്ള നീക്കവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപുമായി ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം നൽകണമെന്ന് അഭ്യർഥിച്ചു.

ഏപ്രിലിൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പു വരാനിരിക്കുന്ന പശ്ചാത്തലത്തിലാണു നിലപാടു മാറ്റവുമായി മുയിസു രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്കു നൽകാനുള്ളത്.

പല കാലങ്ങളിലായാണ് ഇന്ത്യയില്‍നിന്നു മാലദ്വീപ് സഹായധനം കൈപ്പറ്റിയത്. വലിയ തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും, തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് ആവശ്യം.

നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു.

കഴിഞ്ഞ നവംബറിലാണു മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്. ചൈനയോട് ആഭിമുഖ്യം പുലർത്താൻ ആഗ്രഹിക്കുന്ന മുയിസു, മേയ് പത്തിനകം ദ്വീപിലുള്ള ഇന്ത്യൻ സേനാവിന്യാസം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ആദ്യ ബാച്ച് ഈ മാസമാദ്യം ഇന്ത്യയിലേക്കു തിരിച്ചെത്തി.

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് 70 നോട്ടിക്കൽ മൈൽ മാത്രമാണു മാലദ്വീപിലേക്കുള്ള ദൂരം. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള വൈദ്യസഹായങ്ങൾ ഇന്ത്യയാണു നൽകുന്നത്.

ഇതിനായി രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ എയർക്രാഫ്റ്റും ഏർപ്പെടുത്തിയിരുന്നു.

മാലദ്വീപ് മന്ത്രി ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങൾ നടത്തുകയും, ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തതോടെയാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.

X
Top