ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യന്‍ എണ്ണയ്ക്ക് വില നല്‍കുന്നത് ഡോളറില്‍, രൂപയിലുള്ള ഇടപാട് പ്രാവര്‍ത്തികമായില്ല

ന്യൂഡല്‍ഹി: ഡോളറുപയോഗിച്ചാണ് ഇന്ത്യ ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കാരണം റഷ്യ രൂപ സ്വീകരിക്കാത്തതാണ് കാരണം. റഷ്യയ്ക്ക് സ്വീകാര്യമായ യൂറോ, ദിര്‍ഹം എന്നിവയില്‍ പെയ്മന്റ് നടത്താന്‍ ഇന്ത്യ തയ്യാറുമല്ല.

പതിവ് ബാങ്കിംഗ് ചാനലുകള്‍ ഉപയോഗിച്ച് ഡോളറില്‍ പണം നല്‍കുന്നത് തുടരുകയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവിഷ്‌കരിച്ച ബദല്‍ രൂപ പേയ്‌മെന്റ് സംവിധാനം പ്രായോഗികമായില്ലെന്നും എക്‌സിക്യൂട്ടീവുകളും ഉദ്യോഗസ്ഥരും അറിയിക്കുന്നു. അതേസമയം മോസ്‌കോയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നേട്ടമുള്ളതുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ പറഞ്ഞു.

റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവറോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയുടെയും വാതകത്തിന്റെയും ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവ് എന്ന നിലയില്‍, ഉയര്‍ന്ന വരുമാനമില്ലാത്ത ഉപഭോക്താവ് എന്ന നിലയില്‍, ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധം നേട്ടം ചെയ്തു. അത് തുടരാനാഗ്രഹിക്കുകയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

X
Top