
മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 250 കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് മിസൈല്‍.
ആന്‍ഡമാനില്‍ ആണ് മിസൈല്‍ പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഫയറിംഗ് നടത്തിയത്.
മിസൈലിന്റെ ശേഷിയും പ്രയോഗവുമാണ് പരീക്ഷിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഈ മിസൈല്‍ ‘അഗ്‌നി’ ആയുധങ്ങളുടെ ഗണത്തില്‍പ്പെടുന്നതല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.