ന്യൂഡൽഹി: ഇന്ത്യ തായ് ലൻഡ് ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി ഡോളർ കടന്നു. വ്യാപാരം , നിക്ഷേപം, ടൂറിസം മേഖലകളിലെ സാമ്പത്തിക സഹകരണം സമീപ വർഷങ്ങളിൽ മികച്ച വളർച്ച കൈവരിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് വ്യക്തമാക്കി. ബാങ്കോക്കിൽ നടക്കുന്ന വടക്കുകിഴക്കൻ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ നാലാമത്തെ വലിയ വ്യാപാര കേന്ദ്രമായി തായ്ലൻഡ് മാറിക്കഴിഞ്ഞുവെന്നും അതിന്റെ പ്രതിഫലനമാണ് വരുമാനത്തിലെ കുതിപ്പിൽ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തായ് നിക്ഷേപകർക്ക് ഇപ്പോഴും ഇന്ത്യൻ മാർക്കറ്റ് ഏറെ പ്രിയങ്കരമാണ്. റോഡ് തുറമുഖം, ഉ ർജ മേഖല, ഭക്ഷ്യ സംസ്കരണം, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നീ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ ഇന്ത്യ വൻ അവസരങ്ങളാണ് നൽകുന്നത്.
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തായ്ലൻഡും ഇന്ത്യയും ഏറെ സാദൃശ്യം പുലർത്തുന്നുവെന്ന് തായ്ലൻഡ് ഡെപ്യട്ടി പ്രധാനമന്ത്രി ജൂറിൻ ലാക്സനാ വിസിറ്റ് പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗാമായി നടന്ന വ്യാപാര മേളയിൽ ഇന്ത്യയിൽ നിന്നുള്ള ചെറുകിട സംരംഭകരും സർക്കാർ ഏജൻസികളും തായലൻഡിലെ 60 വ്യവസായികളുമായി സംവദിച്ചു.