ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 185 ശതകോടാശ്വരന്മാരുണ്ടെന്നാണ് കണക്ക്. 835 ശതകോടീശ്വരന്മാരുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
427 പേരുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. യുബിഎസിന്റെ ഏറ്റവും പുതിയ ബില്യണയര്‍ അംബിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് ശതകോടീശ്വരന്മാരുടെ ലിസ്റ്റില്‍ ചേര്‍ത്തത് 32 പുതിയ പേരുകളാണ്. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ദ്രുതഗതിയില്‍ ഉയര്‍ച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 42.1% വർദ്ധിച്ച് 905.6 ബില്യൺ ഡോളറിലെത്തി. രാജ്യത്ത് ശതകോടീശ്വരന്മാർ കൈവരിച്ച വാർഷിക വളർച്ച 21% ആണ്. 2015 ല്‍ നിന്നുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശതകോടീശ്വരന്‍മാരുടെ വളര്‍ച്ച 123% ഉയര്‍ന്നു.
അതേ സമയം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി ആയിത്തന്നെ തുടരുന്നു. നിലവില്‍ ഏഷ്യയിലെയും അതിസമ്പന്നന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ്. ലോകത്തെ അതിസമ്പന്നനായി ഇലോണ്‍ മസ്ക് തുടരുകയാണ്.