ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വെബ്‌ ബ്രൗസര്‍ വികസിപ്പിക്കുന്നതിന് കോടികള്‍ സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ചലഞ്ചിന് തുടക്കം

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുമായി മത്സരിക്കുന്ന തദ്ദേശീയ വെബ് ബ്രൗസര്‍ വികസിപ്പിക്കാന്‍ ഇന്ത്യ.ഇതിനായി ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരംഭിച്ചു. ആഗോള ഉപയോഗത്തിനായി ആഭ്യന്തര ബ്രൗസര്‍ സൃഷ്ടിക്കുക എന്നതാണ്  ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യം.

ഇന്റഗ്രേറ്റഡ് കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിസ് (സിസിഎ) ഇന്ത്യ റൂട്ട് സര്‍ട്ടിഫിക്കറ്റാണ് മത്സരം നടത്തുന്നത്. ചലഞ്ചിന് അരവിന്ദ് കുമാര്‍, കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫയിംഗ് അതോറിറ്റീസ് തുടക്കം കുറിച്ചു. തദ്ദേശീയ വെബ് ബ്രൗസര്‍ നിര്‍മ്മാണത്തിന്റെ യജ്ഞം ഇന്ത്യ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

തദ്ദേശീയ ബ്രൗസര്‍ വിജയകരമായി സൃഷ്ടിക്കുന്ന ഡവലപ്പര്‍മാര്‍ക്ക് സര്‍ക്കാര്‍ 3.4 കോടി രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഒപ്പുകള്‍ക്കായുള്ള ഏറ്റവും ഉയര്‍ന്ന അതോറിറ്റി,  കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റി ആയിരിക്കും ആധികാരികത വിലയിരുത്തുക.

ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, കമ്പനികള്‍, കമ്പനി ആക്ട് 2013 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്‍എല്‍പികള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.  ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ക്കോ 51 ശതമാനം ഓഹരി പ്ങ്കാളിത്തമുള്ള സ്ഥാപനങ്ങളാണ് അപേക്ഷിക്കേണ്ടത്. മാത്രമല്ല കമ്പനി ഏതെങ്കിലും വിദേശ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായിരിക്കരുത്.

X
Top