ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കയറ്റുമതി പ്രോഗ്രാമായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിന് കീഴില്‍ ഇന്ത്യക്കാര്‍ നടത്തുന്ന വിദേശ വില്‍പ്പന 2023 ല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കും.ആമസോണ്‍ ബുധനാഴ്ച അറിയിച്ചതാണിത്. പ്രോഗ്രാമിന് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ മൊത്തം കയറ്റുമതി 2023 ല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ കവിയുമെന്ന് ‘എക്സ്പോര്‍ട്ട് ഡൈജസ്റ്റ് ” റിപ്പോര്‍ട്ട് പറയുന്നു. 2015 ല്‍ ആരംഭിച്ചതിനുശേഷം, ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് 1.25 ലക്ഷം കയറ്റുമതിക്കാരെ ഉള്‍പ്പെടുത്തി.
പ്ലാറ്റ്ഫോമിലെ 1,200 ഓളം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ രൂപയിലധികം വില്‍പന നടത്തി. കളിപ്പാട്ടങ്ങള്‍ (50 ശതമാനം), വീട്, അടുക്കള (35 ശതമാനം), സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ (25 ശതമാനം) തുടങ്ങിയ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നത്. 266 ദശലക്ഷത്തിലധികം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ ഈ പദ്ധതിയിലൂടെ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ്, യുകെ, യുഎഇ, കാനഡ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാകുന്നു.യറ്റുമതിയില്‍ ഡല്‍ഹിയാണ് മുന്നില്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ് പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്‍.