സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്തോനേഷ്യയിലേക്ക് ബസുമതി ഇതര അരി കയറ്റുമതിക്ക് ഇന്ത്യ

ന്യൂഡൽഹി: ഇന്തോനേഷ്യയിലേക്ക് വന്‍തോതില്‍ അരി കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി ഇന്ത്യ. 10 ദശലക്ഷം ടണ്‍ അരിയാണ് അടുത്ത നാല് വര്‍ഷങ്ങള്‍ കൊണ്ട് ഇന്തോനേഷ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുക.

ബസുമതി ഇതര അരിയാണ് കയറ്റുമതി ചെയ്യുക. രാജ്യത്തെ അരിയുടെ ശേഖരം വലിയതോതില്‍ വര്‍ദ്ധിച്ചതും മികച്ച വിളവെടുപ്പുമാണ് അരിയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 250 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലെ പ്രധാന ഭക്ഷണം അരികൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളാണ്.

പക്ഷേ ഈ വര്‍ഷം ഇന്തോനേഷ്യയിലെ അരി ഉല്‍പാദനത്തില്‍ 2.4 3% കുറവാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആകെ അരി ഉല്‍പാദനം 30.34 ദശലക്ഷം ടണ്‍ ആയി കുറയാനാണ് സാധ്യത. 2023ല്‍ മഴയുടെ ലഭ്യതയില്‍ ഉണ്ടായ കുറവാണ് ഇന്‍ഡോനേഷ്യയിലെ അരി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചത്.

നാഷണല്‍ കോപ്പറേറ്റീവ് എക്സ്പോര്‍ട്സ് ലിമിറ്റഡ് ആണ് ഇന്തോനേഷ്യയിലേക്ക് അരി കയറ്റുമതി ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ദേശീയ സഹകരണ മന്ത്രാലയവും ഇന്തോനേഷ്യയിലെ വ്യാപാരമന്ത്രാലയവുമായി കരാറായി.

കയറ്റുമതി ചെയ്യാനുള്ള അരി രാജ്യത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കും. രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍ ആണ്. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം.

ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 44.1 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ശേഖരം ഉള്‍പ്പെടെയാണിത്. അരിയുടെ കയറ്റുമതി കൂടുകയും ആഭ്യന്തര ലഭ്യത കുറയുകയും ചെയ്തതോടെ ആഭ്യന്തര വിപണിയില്‍ വില കൂടുന്ന സാഹചര്യം ഉണ്ടായിരുന്നു.

അരി ശേഖരം ഉയര്‍ന്നതോടെ ഇത്തരം ആശങ്കകകളില്ലാതെ കയറ്റുമതി സാധ്യമാകും.. കഴിഞ്ഞ വേനലില്‍ റെക്കോര്‍ഡ് വിളവെടുപ്പാണ് നെല്‍ക്കര്‍ഷകര്‍ നടത്തിയത്. 120 ദശലക്ഷം ടണ്‍ നെല്ലാണ് കര്‍ഷകര്‍ക്ക് ഈ കാലയളവില്‍ ലഭിച്ചത്.

X
Top