ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഒളിമ്പിക്‌സിന് വേദിയാവാൻ നീക്കങ്ങളുമായി ഇന്ത്യ

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്താൻ ഇന്ത്യ. പാരീസ് ഒളിമ്പിക്സിൽ ഇതിനായുള്ള നയതന്ത്രശ്രമങ്ങൾ നടത്തുമെന്ന് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കി.

കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സി. വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ 2036 ഒളിമ്പിക്സിൽ ഉൾപ്പെടുത്താനും ശ്രമം നടത്തും. പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും 2036 ഒളിമ്പിക്സിനുള്ള ബിഡ് നടപടികൾ തുടങ്ങുന്നത്.

എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്.

മുംബൈയിൽ കഴിഞ്ഞവർഷം നടന്ന ഐ.ഒ.സി. കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹം പങ്കുവെച്ചിരുന്നു.

X
Top