രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള ചില ഉയര്‍ന്ന വിലയുള്ള സാധനങ്ങളുടെ ഇന്ത്യ താരിഫ് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

100 ശതമാനത്തിലധികം തീരുവയുള്ള 20 ഇനങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞദിവസം ഇന്ത്യയും ചൈനയും ബ്രസീലുമടക്കം ബ്രിക്‌സ് രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ച ട്രംപ് തിരിച്ചും നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

X
Top