സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വളര്‍ച്ച തുടരും, പണപ്പെരുപ്പം കുറയും – ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച തുടരുമെന്നും പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുമെന്നും ധനകാര്യമന്ത്രാലയം. 2022-23 ആദ്യ പാദത്തിലെ യഥാര്‍ത്ഥ ജിഡിപി 2019-20 സാമാന പാദത്തേക്കാള്‍ നാല് ശതമാനം മുന്നിലായത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. സമ്പര്‍ക്ക സേവനങ്ങളുടെയും (contact intensive services) ഉപഭോഗത്തിന്റെയും ഉണര്‍വിലൂടെയാണ് വളര്‍ച്ച ത്വരിതപ്പെടുക.

അതേസമയം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കപ്പെടുന്നതോടെ പണപ്പെരുപ്പത്തിന് ശമാനമുണ്ടാകും. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഘട്ടത്തില്‍ ജിഡിപി ശക്തപ്പെട്ടത് മികച്ച തുടക്കമാണെന്ന് , പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ ധനമന്ത്രാലയം വിലയിരുത്തുന്നു. വളര്‍ച്ചയ്ക്ക് ഭംഗം വരാതെ പണലഭ്യത നിയന്ത്രിക്കാന്‍ രാജ്യത്തിന് കെല്‍പുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു.

ഉയര്‍ന്ന വളര്‍ച്ച സര്‍ക്കാര്‍ വരുമാനം ഉറപ്പുവരുത്തുകയും അത് മൂലധന ചെലവില്‍ (Capex) പ്രതിഫലിക്കുകയും ചെയ്യും. സ്വകാര്യ ഉപഭോഗത്തിലും ശേഷി വിനിയോഗത്തിലുമുണ്ടായ വളര്‍ച്ച കാപക്‌സിനെ ഉയര്‍ത്തി. ഇതോടെ ആദ്യ പാദത്തിലെ നിക്ഷേപ നിരക്ക് ദശകത്തിലെ ഏറ്റവും ഉയര്‍ന്നതായി, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് തുടരുന്നു. പ്രധാനമായും ഇന്ധന, ചരക്കുവിലയുണ്ടായ മുന്നേറ്റം. ഇതിനെ മറികടക്കാന്‍ വിവേകവുമുള്ള ധനകാര്യ മാനേജ്‌മെന്റും വിശ്വസനീയമായ പണനയവും അത്യന്താപേക്ഷിതമാണ്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 13.5 ശതമാനം വളര്‍ന്നിരുന്നു. യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനും ഈയിടെ ഇന്ത്യയ്ക്കായി.എന്നാല്‍ ഓഗസ്റ്റ് മാസ പണപ്പെരുപ്പം 7 ശതമാനമായി ഉയര്‍ന്നു.

നിലവില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് രാജ്യം.

X
Top