ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: മ്യാന്മര്, തായ്‌ലന്ഡ് വഴി തെക്കുകിഴക്കന് ഏഷ്യന് രാജ്യങ്ങളുമായി ഊര്‍ജ്ജ വ്യാപാരം ഇന്ത്യ പരിഗണിക്കുന്നു. ഗ്രിഡ് ലിങ്കേജുകള്‍ പൂര്‍ത്തിയാകാന്‍ അതേസമയം കുറഞ്ഞത് നാല് വര്‍ഷമെടുക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പോലുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി വ്യാപാരം ആരംഭിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ തുടര്‍ന്നാണ് ഇത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കേന്ദ്ര
സര്‍ക്കാര്‍ അയല്‍രാജ്യങ്ങളുമായി അടുത്ത രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം പ്രോത്സാഹിപ്പിക്കുകയാണ്. ഊര്‍ജ്ജ കൈമാറ്റവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഓഫ് 20 (ജി 20) മന്ത്രിതല യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമായി.

 പ്രാദേശിക പവര്‍ ഗ്രിഡ് ഇന്റര്‍ കണക്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഊര്‍ജ്ജ ഉദ്യോഗസ്ഥര്‍ ചില രാജ്യങ്ങളുമായി പ്രത്യേകവും ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി, ഊര്‍ജ്ജ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബാങ്കര്‍മാരില്‍ നിന്നും ഡെവലപ്പര്‍മാരില്‍ നിന്നും പിന്തുണ തേടുന്നുണ്ട്. ഇതിനായി  ജി 20 അംഗങ്ങളുടെ പിന്തുണ പ്രധാനമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഊര്‍ജ്ജ വിലനിര്‍ണ്ണയം ഉള്‍പ്പെടെയുള്ളയുള്ള കാര്യങ്ങളില്‍  നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാന്‍ ഇന്ത്യ ഫ്രാന്‍സിന്റെ ഇഡിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുമെന്ന് ഇഡിഎഫ് പ്രതീക്ഷിക്കുന്നു.

X
Top